പഴയ വീടുവാങ്ങി; ലോട്ടറിയായി കിട്ടിയത് ഒളിപ്പിച്ചു വച്ച 66 വിസ്കി കുപ്പികൾ!

whiskey-bottle-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നൂറു വർഷം പഴക്കമുള്ള  ഒരു വീട് വാങ്ങിയപ്പോള്‍ ന്യൂയോര്‍ക്ക്‌ സ്വദേശികളായ നിക്കും പാട്രിക്കും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, ആ വീട്ടില്‍ തങ്ങളെ കാത്തു ഒരു സര്‍പ്രൈസ് ഒളിച്ചിരിപ്പുണ്ട് എന്ന്. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറിയപ്പെടുന്ന ഒരു മദ്യക്കടത്തുകാരന്റെ  വീടായിരുന്നു ഇവര്‍ വാങ്ങിയത്. അടുത്തിടെ വീട്  മോടികൂട്ടുന്നതിന്റെ ഭാഗമായാണ് ഇവര്‍ വീട്ടില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചത്. എന്നാല്‍ പണി ആരംഭിച്ചപ്പോള്‍ ഇവരെ കാത്തിരുന്നത് ഒരു വമ്പന്‍ സര്‍പ്രൈസ് ആയിരുന്നു. 

വീടിന്റെ ഭിത്തിക്കുള്ളില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ 66 വിസ്കി കുപ്പികളാണ് ഇവര്‍ക്ക് ലഭിച്ചത്. വീടിന്റെ തടിചുവരുകളില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് കുപ്പികള്‍ കണ്ടത്. ന്യൂയോര്‍ക്കില്‍ നിന്നും മൂന്നു മണിക്കൂര്‍ അകലെ ആമീസ് എന്ന ചെറിയ പട്ടണത്തിലാണ് ഈ വീട്. 

സ്കോട്ടിഷ് വിസ്കിയാണ് ഇവിടെ നിന്നും കണ്ടെടുത്തത്. മദ്യകടത്തുകാരനായിരുന്ന അഡോള്‍ഫ് ഹഫ്‌നർ അന്ന് ഈ പട്ടണത്തിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. 1,000 ഡോളര്‍ ആണ് ഒരു കുപ്പിക്ക് നിലവില്‍ പ്രതീക്ഷിക്കുന്ന വില. എന്നാല്‍ ഇത് വീട്ടില്‍ പ്രദര്‍ശനത്തിനു വയ്ക്കാന്‍ ആണ് നിക്കിന്റെ തീരുമാനം. ഒരു കുപ്പി മാത്രം ടേസ്റ്റ് ചെയ്യാനായി ഇവര്‍ മാറ്റി വച്ചിട്ടുണ്ട്.

English Summary- Whiskey Botles Found inside House Walls

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA