ADVERTISEMENT

ചൈന നാടുകടത്തിയ ശതകോടീശ്വരന്‍ ഗു വെന്‍ഗോയിയുടെ ഉടമസ്ഥതയിലുള്ള ബീജിങ്ങിലെ പാംങ്ങു പ്ലാസ ഓണ്‍ലൈനില്‍ വിറ്റുപോയത് 734 മില്യന്‍ ഡോളറിന് (ഏകദേശം 5400 കോടി രൂപ).  629 അടി ഉയരമുള്ള ഈ 'ഡ്രാഗൺ ഇന്‍സ്പ്പയര്‍ഡ്' കെട്ടിടം 2008 ല്‍ ബീജിങ് ഒളിമ്പിക്സിനോട് അനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്തത്. 

2016 ലാണ്  ശതകോടീശ്വരന്‍ ഗു വെന്‍ഗോയില്‍ നിന്നും ഈ കെട്ടിടം ചൈനീസ്‌ അധികൃതര്‍ പിടിച്ചെടുത്തത്. ഇ-കോമേഴ്സ്  സ്ഥാപനമായ അലിബാബയിലാണ് കെട്ടിടം ലേലത്തില്‍ വെച്ചത്. ഈ ലേലം ഓണ്‍ലൈനില്‍ കാണാനായി മാത്രം 150,000 ആളുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. 

pangu-building-china

 2014 മുതല്‍  ഗു വെന്‍ഗോയി അമേരിക്കയിലാണ് താമസം. ഇദ്ദേഹത്തിന്റെ വസ്തുവകകള്‍ ചൈന പിടിച്ചെടുത്തു ഫ്രീസ് ചെയ്തിരുന്നു. ബീജിങ്ങി ലെ തന്നെ ഒരു പ്രമുഖ പ്രോപ്പര്‍ട്ടി ഭീമനാണ് കെട്ടിടം ലേലത്തില്‍ വാങ്ങിയത്. 1.5  മില്യന്‍ ചതുരശ്രയടിയുള്ള കെട്ടിടം നിലവില്‍ ഐടി കമ്പനിയായ ഐബിഎ൦മ്മിന്റെ ഹെഡ് ഓഫീസാണ്. ഇത് കൂടാതെ സെവന്‍ സ്റ്റാര്‍ ഹോട്ടലുകളും ഇതിലുണ്ട്. എന്തായാലും തന്റെ കെട്ടിടം വളരെ നഷ്ടത്തിലാണ് ലേലത്തില്‍ പോയത് എന്നാണ് ഉടമയായ  ഗു വെന്‍ഗോയി തന്റെ യുട്യൂബ് വീഡിയോയിലൂടെ പറഞ്ഞത്.

English Summary- Seized  Skyscraper sell for record  prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com