ഇത് ലോകത്തിലെ ഏറ്റവും വലിയ റൂഫ്‌ടോപ് ഗ്രീൻഹൗസ്!

HIGHLIGHTS
  • 160,000 ചതുരശ്രയടിയാണ് കാനഡയിലെ ഈ റൂഫ്‌ ടോപ്പിന്. ഏതാണ്ട് നൂറോളം തരത്തിലെ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്.
lufa-canada
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മൂന്നു വലിയ ഫുട്‍ബോൾ മൈതാനത്തിന്റെ വലുപ്പമാണ് കാനഡയിലെ മോൺട്രിയലിലെ ലൂഫാ ഫാം ഹൗസിന്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ ഹൗസ് റൂഫ്‌ ടോപ്പ് എന്ന പദവിയും ഇതിനാണ്. തണുപ്പ്കാലമായാല്‍ നഗരത്തിലെ എതാണ്ട് 4 % ആളുകള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇവിടെ നിന്ന് മാത്രം ഉൽപാദിപ്പിക്കാൻ സാധിക്കും. വലിയ നഗരങ്ങളില്‍ ഇന്ന് റൂഫ്‌ ടോപ്പ് ഗാര്‍ഡനിംഗ് ഏറെ പ്രചാരത്തിലുള്ളതാണ്. 

lufa

160,000 ചതുരശ്രയടി വിസ്തീർണമാണ് ഈ ഗ്രീൻഹൗസിനുള്ളത്. ഹൈഡ്രോപോണിക്സ്‌ രീതിയില്‍ ഏതാണ്ട് നൂറോളം തരത്തിലെ പഴവര്‍ഗ്ഗങ്ങളും പച്ചകറികളും ഇവിടെ നിന്ന് മാത്രം ഉൽപാദിപ്പിക്കുന്നുണ്ട്. 

lufa-farms-inside

2009 ല്‍ ലൂഫാ ഫാമിന് കാനഡയില്‍ സമാനമായ നാല് പ്രോജെക്റ്റുകള്‍ ഉണ്ട്. മണ്ണിലല്ലാതെ, ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയാണ്  ഹൈഡ്രോപോണിക്സ് (Hydroponics).

കൃഷി രീതി എന്ന് പറയുന്നത്. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ വിളവുണ്ടാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കാനഡയിലെ മരംകോച്ചുന്ന തണുപ്പില്‍ ഗ്രീന്‍ഹൗസ് കൃഷി രീതി ഏറെ പ്രചാരം നേടി കഴിഞ്ഞു. എന്തായാലും ആഴ്ചയില്‍ 20,000 കുടുംബങ്ങള്‍ക്ക് വരെ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ  ഇവിടെ ഉൽപാദിപ്പിക്കുന്നു. ഭാവിയില്‍ ഇത്തരം റൂഫ്‌ ടോപ്പ് ഗാര്‍ഡനുകള്‍ കൂടുതല്‍ പ്രചാരം നേടുക തന്നെ ചെയ്യും എന്നാണ് ഇതിന്റെ വിജയം സൂചിപ്പിക്കുന്നതും. 

English Summary- Worlds Largest Rooftop GreenHouse Canada

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA