5.3 മില്യന്‍ ഡോളര്‍ മുടക്കി നിര്‍മിച്ച ആണവനിലയം ഇന്ന് അമ്യൂസ്മെന്റ് പാര്‍ക്ക് ആയി ഉപയോഗിക്കുകയാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ അത്തരമൊരു വിധിയായിരുന്നു ജര്‍മനിയിലെ കാല്‍ക്കര്‍ ആണവനിലയത്തിന്. ഉപയോഗശൂന്യമായ എല്ലാ പവര്‍ പ്ലാന്റുകളും അടച്ചുപൂട്ടാന്‍ ജര്‍മന്‍ സര്‍ക്കാര്‍ നല്കിയ ഉത്തരവിനെ മാനിച്ചാണ് പതിനഞ്ചോളം പവര്‍ പ്ലാന്റ്റുകള് ജര്‍മ്മനി അടക്കുന്നത്. 2022 ഓടെ തങ്ങള്‍ എല്ലാ ആണവനിലയങ്ങളും അടയ്ക്കുകയാണ് എന്ന് ജര്‍മ്മനി വ്യക്തമാക്കിയിരുന്നു.

80 ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുണ്ട് 136 എക്കര്‍ വരുന്ന ഈ പാര്ക്കിന്. വണ്ടര്‍ലാന്‍ഡ് കാല്‍ക്കര്‍ എന്നാണ് ഈ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ പേര്. ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തിനു ശേഷം ഏഴ് റിയാക്ടറുകള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ആറെണ്ണം 2021 ലും ബാക്കിയുള്ളവ 2022 ലും അടച്ചുപൂട്ടാനാണ് നിര്‍ദ്ദേശം.
വെറും അമ്യൂസ്മെന്റ് പാര്‍ക്ക് മാത്രമല്ല ഏതാണ്ട് 450 മുറികള്‍ ഉള്ള വലിയ ഹോട്ടല്‍ സമുച്ചയം വരെയുണ്ട് ഇവിടെ. നിരവധി റസ്റ്ററന്റുകള്‍, ബാറുകള്‍ , റിക്രിയേഷന്‍ സെന്ററുകള്‍, ടെന്നീസ് , വോളിബോള്‍ കോര്‍ട്ട് എന്നിവയെല്ലാം ഇവിടെയുണ്ട്.

40 ഓളം വ്യത്യസ്ത റൈഡുകളും ഇവിടെയുണ്ട്. ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി എന്തെങ്കിലും തരത്തിലെ ആണവവികരണ ഭയം ഉണ്ടെങ്കില്‍ അതിന്റെയും ആവശ്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കാരണം ഈ പ്ലാന്റ് ഒരിക്കലും പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. കോടികള്‍ മുടക്കി പണിതു എങ്കിലും ഇത് പ്രവര്‍ത്തനസജ്ജമാകുന്നതിനു മുന്‍പ് തന്നെ ഇതിനു ജര്‍മന്‍ അധികൃതര്‍ താഴിട്ടിരുന്നു. അതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ ധൈര്യമായി വരാം. ഇവിടെ സീസന് സമയങ്ങളില്‍ 600,000 സന്ദര്‍ശകര്‍ വരെ എത്താറുണ്ട്.
English Summary- Wunderland Kalkar Nuclear Reactor Turned Park