ADVERTISEMENT

ഒരു റിസര്‍വോയറിനുള്ളില്‍ വീട് വയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ഹാക്സ്വോര്‍ക്ക് മൂര്‍ റിസര്‍വോയറില്‍ 12 എക്കറില്‍ പടര്‍ന്നു കിടക്കുന്ന ഒരു വീടിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 12,000 ചതുരശ്രയടിയില്‍ നിർമിച്ച ഈ വീട് ശരിക്കും ഗ്രൌണ്ട് ലെവലിലാണ്. വര്‍ഷങ്ങളായി റിസര്‍വോയര്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. 

secret-home-view

വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ പടര്‍ന്നു കിടക്കുന്ന ഈ വീട് മൂന്നു മില്യന്‍ ഡോളറിനു ഇപ്പോള്‍ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. 1990 ല്‍ ആണ് ഈ റിസര്‍വോയര്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. അതിനു ശേഷമാണ് ഇവിടെ ഈ വീട് നിര്‍മിച്ചത്. ഏറ്റവുമധികം സ്വകാര്യത ഇഷ്ടമാകുന്ന ആളുകള്‍ക്ക് വേണ്ടി എന്ന ഉദ്ദേശ്യത്തിലാണ് വീട് നിര്‍മ്മിച്ചതും. 

അത്യാഡംബരങ്ങള്‍ നിറഞ്ഞതാണ്‌ ഈ വീട്. മെയിന്‍ ഫാമിലി ഹൗസ്, ഗസ്റ്റ് ഹൗസ്, അഞ്ചു ഗ്യാരേജുകള്‍ എന്നിവ അടങ്ങിയതാണ് ഈ വീട്. കൂടാതെ ഹോം ഓഫീസ് , ജിം , ഗെയിം റൂം , സെന്‍ട്രല്‍ കോര്‍ട്ട്യാര്‍ഡ്‌  അങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. 

secret-house-inside

വിശാലമാണ് ഇവിടുത്തെ കിച്ചന്‍. രണ്ടു വലിയ ഡിഷ്‌വാഷറുകള്‍ . ഏഴു ഓവന്‍ എന്നിവ ഇവിടെയുണ്ട്. മനോഹരമായ ഭൂപ്രകൃതിയുടെ ഭംഗി ആസ്വദിക്കാന്‍ വലിയ ഗ്ലാസ്‌ ഗ്രില്‍ഡ് ബാല്‍ക്കണികളും ഇവിടെയുണ്ട്. ഫുള്ളി എല്‍ഇഡി ബേസ്ഡ് ലൈറ്റിംഗ് സംവിധാനവും ഇവിടെയുണ്ട്. 

English Summary- Underground  House in Reservoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com