100 % പരിസ്ഥിതിസൗഹൃദം; ഈ ഹോട്ടൽ നിർമിച്ചത് മഞ്ഞളും മണ്ണും ചണവും കൊണ്ട്!

eco-friendly-hotel-inside
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

എക്കോഫ്രണ്ട്ലി വീടുകള്‍ , കെട്ടിടങ്ങള്‍ എന്നൊക്കെ നമ്മള്‍ ഇന്നേറെ കേള്‍ക്കുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങി പ്രകൃതിയില്‍ നിന്നും ലഭ്യമായ വസ്തുക്കള്‍ കൊണ്ടാണ് ഇവയില്‍ പലതും നിര്‍മ്മിക്കുന്നതും. എന്നാല്‍ നൂറു ശതമാനം എക്കോഫ്രണ്ട്ലി എന്ന് ഇവയില്‍ പലതിനെയും വിളിക്കാനും സാധിക്കില്ല. എന്നാല്‍ ഗുജറാത്തിലെ 'മിട്ടി കി രംഗ് ' എന്ന റസ്റ്ററന്റ് കണ്ടാല്‍ ആരും പറയും ഇതാണ് ശരിക്കും 916 എക്കോ ഫ്രണ്ട്ലി കെട്ടിടം എന്ന്. കാരണം ഈ റസ്റ്ററന്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് മഞ്ഞള്‍ , മണ്ണ് എന്നിവയ്ക്ക് പുറമേ റിസൈക്കിള്‍ ചെയ്ത ജൂട്ടുമാണ്. 

eco-friendly-hotel

അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രമുഖ പോട്ടര്‍ (കുശവൻ) കുടുംബമാണ് മിലാന്‍ പ്രജാപതിയുടേത്. അതിനാല്‍ തന്നെ 'മിട്ടി കി രംഗ് 'അദ്ദേഹത്തിന്റെ ഒരു സ്വപ്നപദ്ധതി കൂടിയായിരുന്നു. 'കുംഭാര്‍ ' എന്നാണ് ഇവരുടെ സമൂഹത്തെ പറയുന്നത്. മഞ്ഞള്‍ , ചെളി , ജൂട്ട് എന്നിവ കൊണ്ടാണ് ഈ കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്  ജോലികള്‍ ചെയ്തത് . ഇതിനു Golden Plaster എന്നാണ് പറയുന്നത്. 

eco-friendly-restaurant-

പെയിന്റ് പോലും ഉപയോഗിക്കാതെ നൂറുശതമാനം എക്കോ ഫ്രണ്ട്ലിയായാണ് റസ്റ്ററന്റ്  നിര്‍മ്മിച്ചിരിക്കുന്നത്.  3,250 ചതുരശ്രയടിയില്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് കെട്ടിടം നിർമിച്ചത്. ഇവിടുത്തെ തീം തന്നെ ഉടമയുടെ  പാരമ്പര്യത്തെ കൂട്ടുപിടിച്ചാണ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയം. 

eco-friendly-architecture-4-2

കെട്ടിടത്തിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത് മിലന്റെ തൊഴിലാളികള്‍ തന്നെയാണ്. ടെറകോട്ട ടേബിള്‍ വെയര്‍ , അണ്‍ ഫയര്‍ഡ് കേബിള്‍ വെസ്സല്‍സ് , തടി എന്നിവയാണ് അകത്തു ഉപയോഗിച്ചിരിക്കുന്നത്. സീലിങ് , ഫര്‍ണിച്ചര്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത് റിസൈക്കിള്‍ ചെയ്ത തടിയിലാണ്. ലോക്കല്‍ സെറാമിക് ടൈലുകള്‍ കൊണ്ടാണ് ഫ്ലോറിങ് ചെയ്തിരിക്കുന്നത്. 'മിട്ടി കി രംഗ്' ല്‍ ഒരിക്കല്‍ വന്നവര്‍ ഉറപ്പായും പറയുക ഇവിടുത്തെ ആഹാരത്തെ കുറിച്ച് മാത്രമല്ല, ഇന്ത്യയുടെ വേരുകള്‍ കൂടി ഇവിടെ വരുന്ന ഓരോരുത്തര്‍ക്കും കാണാന്‍ സാധിക്കും എന്നതില്‍ സംശയമില്ല. 

English Summary- Eco friendly Hotel built using Turmeric, Clay in Gujarath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA