ഇത് അന്യഗ്രഹപേടകമല്ല; ഈ രാജ്യത്തെ ഭവനരഹിതർക്കുള്ള പൊതുവീടുകൾ

ulmer-nest-sleeping-pod
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഒറ്റനോട്ടത്തിൽ കണ്ടാൽ ഏതോ അന്യഗ്രഹപേടകം ലാൻഡ് ചെയ്ത പോലെതോന്നും. പക്ഷേ ഇതിന്റെ  കഥയാണ് കൗതുകം. പശ്ചിമ യൂറോപ്പിലെ വികസിത രാജ്യം എന്ന വിശേഷണമൊക്കെ ഉണ്ടെങ്കിലും, 2018 ലെ കണക്കുകള്‍ പ്രകാരം ആറര ലക്ഷത്തോളം ആളുകളാണ് ജര്‍മ്മനിയില്‍ വീടില്ലാതെ കഴിയുന്നത്‌. ഇതില്‍ 41,000 പേര്‍ തെരുവില്‍ ഉറങ്ങുന്നതായാണ് റിപ്പോര്‍ട്ട്‌. ഇവര്‍ക്കൊരു ആശ്രയം എന്ന നിലയ്ക്കാണ് ജര്‍മ്മനി പോഡ് ഹൗസുകള്‍ ഒരുക്കിയിരിക്കുന്നത്.  

ulmer-nest-sleeping-pod-winter

തണുപ്പ് കാലത്ത് താപനില മൈനസ് ഡിഗ്രി വരെ എത്തുന്ന ജര്‍മ്മനിയില്‍ ഭവനരഹിതര്‍ക്ക് ‘Ulmer Nests’എന്ന പേരില്‍, സർക്കാരും ചാരിറ്റി സംഘടനകളും ചേർന്ന് വീടൊരുക്കുകയാണ് . തടിയും സ്റ്റീലും കൊണ്ട് പ്രത്യേകമായി നിര്‍മിക്കുന്ന പോഡ് ഹൗസുകള്‍ ആണിത്. പാര്‍ക്കുകള്‍, പബ്ലിക് ഏരിയകള്‍ എന്നിവിടങ്ങളിലാണിവ സജ്ജീകരിച്ചിരിക്കുന്നത്. രണ്ടുപേര്‍ക്ക് കഴിയാന്‍ പാകത്തിലാണ് ഓരോ വീടും. അകത്തു കട്ടിലുകളില്‍  തെര്‍മല്‍ ഇന്‍സ്റ്റലേഷന്‍ ആണുള്ളത്. അകത്തു ആളുള്ളപ്പോള്‍ സെന്‍സറുകള്‍ വഴിയാണ് വീടിന്റെ പ്രവര്‍ത്തനം.

ulmer-nest-sleeping-pod-inside

സോളാര്‍ പാനലുകള്‍ കൊണ്ടാണ് വീടിന്റെ പ്രവര്‍ത്തനം. വീട് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഈ സെന്‍സറുകള്‍ പ്രവര്‍ത്തിക്കും.  ഒരു ചാരിറ്റി സംഘടനയാണ് ഈ പോഡ് ഹൗസുകളുടെ പ്രവര്‍ത്തനം നടത്തുന്നത്. ഓരോ വ്യക്തി ഇവിടെ കഴിയാന്‍ എത്തുമ്പോഴും ഇവര്‍ക്ക് നോട്ടിഫിക്കേഷന്‍ പോകുകയും ചെയ്യും. ഭാവിയില്‍ നിരവധി സ്ഥലങ്ങളില്‍ പോഡ് ഹൗസുകള്‍ ഒരുക്കാന്‍ ജര്‍മ്മനിക്ക്  പദ്ധതിയുണ്ട്. 

ulmer-nest-sleeping-pod-public

English Summary- Ulmer Nest Sleeping Pods for Homeless in Germany

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA