ഈ രാജ്യത്തെ ഏറ്റവും മെലിഞ്ഞ വീട് വിൽപനയ്ക്ക്; വില ഏകദേശം 9.5 കോടി രൂപ!

skinniest-house-london
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നിരവധി നിർമാണവിസ്മയങ്ങളുടെ നാടാണ് ലണ്ടൻ. ലോകത്തെ ഏറ്റവും വലിയ ഔദ്യോഗിക വസതികളിലൊന്നായ ബക്കിങ്ഹാം പാലസ് മുതൽ തുടങ്ങുന്നു അതിന്റെ ലിസ്റ്റ്. എന്നാൽ ലോകത്തിലെ ഏറ്റവും മെലിഞ്ഞ വീടുകളുടെ പട്ടികയിലും ലണ്ടനിലെ ഒരു വീട് ഇടംപിടിച്ചിട്ടുണ്ട് എന്നറിയാമോ? ജപ്പാന്‍ , വിയറ്റ്‌നാം പോലെയുള്ള സ്ഥലങ്ങളില്‍ 'മെലിഞ്ഞ' വീടുകള്‍ക്ക് വലിയ പ്രചാരമുണ്ട്. നഗരവത്കരണത്തോടെ വീടിനായി സ്ഥലം ഇല്ലാതായതോടെയാണ് ഉള്ള സ്ഥലത്ത് ഓണം പോലെ കഴിയാൻ പാകത്തിലുള്ള ഇത്തരം നിർമിതിയുടെ ജനനം.

skinny-house-london

ലണ്ടന്‍ നഗരത്തിലെ ഏറ്റവും മെലിഞ്ഞ വീടെന്ന പേരുള്ള 'സ്കിന്നിയെസ്റ്റ് ഹൗസ്' വില്‍പനയ്ക്ക് എന്നതാണ് അതിലൊരു വാർത്ത. 1,034 ചതുരശ്രയടിയില്‍ ആറടി വണ്ണത്തിലാണ് വീടിന്റെ നിര്‍മ്മാണം. അഞ്ചു നിലകളിലായി നിര്‍മ്മിച്ച ഈ കെട്ടിടം ഒരിക്കല്‍ ഒരു ഹാറ്റ്‌ ഷോപ്പായിരുന്നു. ജെര്‍ജെന്‍ ടെല്ലര്‍ എന്ന ഫൊട്ടോഗ്രഫറാണ് ഈ  വീട് ഇന്നത്തെ രൂപത്തില്‍ മോഡിഫെ ചെയ്തത് എന്നാണ് വിവരം.

skinniest-house-london-interior

അടുക്കള , ഡൈനിങ്ങ്‌ റൂം , എന്നിവയാണ് ബേസ്മെന്റ് ഏരിയയിലുള്ളത്. മൂന്നാം നിലയില്‍ ഒരു ബാത്ത്റൂം, ഷവര്‍ റൂം , ഡ്രസിംഗ് മുറി എന്നിവ മാത്രം.വീടിന്റെ ഏറ്റവും മുകള്‍ നിലയില്‍ വലിയ കിടപ്പറയാണ്. ഇങ്ങനെ ഓരോ നിലകളിലും ഓരോരോ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ ഈ വീട്. 

skinniest-house-london-inside
skinniest-house-london-interior

1.3 മില്യന്‍ ഡോളര്‍ ആണ് വീടിന്റെ മൂല്യമായി ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. എന്നുവച്ചാൽ ഏകദേശം 9.5 കോടി രൂപ!..

English Sumary- Skinniest House in London for Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA