ADVERTISEMENT

കാനഡയിലെ മോൺട്രിയലിലുള്ള  ലോകപ്രശസ്തമായ ഹെറിറ്റേജ് സൈറ്റ് ആണ് ഹാബിറ്റാറ്റ് 67. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പ്രത്യേകത തോന്നുന്നുണ്ടോ ? കാരണം ഇതിന്റെ അസാമാന്യമായ രൂപം തന്നെ. 1967 ഏപ്രിൽ മുതൽ ഒക്ടോബർ വരെ മോൺട്രിയലിൽ വച്ച് അരങ്ങേറിയ വേൾഡ് ഫെയർ 67-ന്റെ ഭാഗമായായിരുന്നു ഈ കെട്ടിടം നിർമ്മിച്ചത്. പിന്നീട് ഇതൊരു ഹെറിറ്റേജ് സൈറ്റ് കൂടിയായി മാറി. ഇസ്രായേലി കനേഡിയൻ വാസ്തുശില്പിയായ മോശേ സഫ്ദിയാണ് ഈ കെട്ടിടം രൂപകല്പന ചെയ്തത്. 

habitat67

കുറെ അധികം ക്യൂബുകള്‍ അടുക്കി വെച്ചിരിക്കുന്ന പോലെയാണ് ഇതിന്റെ നിര്‍മ്മാണം. ഒന്നിന് മുകളില്‍ ഒന്നായി ക്യൂബുകള്‍ ഇങ്ങനെ കാണാം. 2007  ലാണ് ഇതൊരു ഹിസ്റ്റോറിക് കെട്ടിടമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ കെട്ടിടം വാര്‍ത്തകളില്‍ നിറയുന്നത് ഇതിലെ ഫ്ലാറ്റുകള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നു എന്നതുകേട്ടാണ്. $1.3 മില്യൺ ഡോളര്‍ ആണ് ഇതിലുള്ള ഒരു 2 BHK  ഫ്ലാറ്റിന്റെ വില ആയി നിശ്ചയിച്ചിരിക്കുന്നത്. എന്നുവച്ചാൽ ഏകദേശം 9.5 കോടി രൂപ! മോൺട്രിയൽ പോർട്ടിനെ അഭിമുഖീകരിക്കുന്ന അഞ്ചാം നിലയിലെ ഫ്ലാറ്റാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വന്നിരിക്കുന്നത്. 

habitat67-inside

ഒരു പോലത്തെ 354 കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തീരെ അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്നതു പോലെയാണ് ഈ കെട്ടിടം കണ്ടാല്‍ തോന്നുക. ദൂരെ നിന്ന് നോക്കുമ്പോള്‍ കൂടുതല്‍ വിചിത്രമായി തോന്നും. ഈ കേംപ്ലക്‌സില്‍ 146 റെസിഡന്‍സികളാണുള്ളത്. 

habitat67-block1

English Summary- Habitat 67 Apartment for Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com