ഇനി ഇവിടെ ശരിക്കും പ്രേതമുണ്ടോ? പേടിപ്പിക്കുന്ന ഗോസ്റ്റ് ഹൗസിന്റെ കഥ

ghost-house-france
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

'അമ്പോ! ഇതെന്താ പ്രേതഭവനം ആണോ'? എന്നാണു ഫ്രാന്‍സിലെ ലാ സെനഗോഗ് ഡേ ഡല്‍മെ ആര്‍ട്ട്‌ സെന്റര്‍ കണ്ടാല്‍ ആദ്യം തോന്നുക. കെട്ടിടത്തിന്റെ എക്സ്റ്റീരിയര്‍ ആണ് ഇങ്ങനെ ഒരു ലുക്ക് നല്‍കുന്നത്. വിചിത്രമായ ഒരു ശൈലിയിലാണ് എക്സ്റ്റീരിയര്‍ ചെയ്തിരിക്കുന്നത്. കെട്ടിടം മുഴുവനും പോളിയൂറിത്തീൻ എന്ന വസ്തു രണ്ടു കോട്ട് അടിച്ചാണ് പുറംമോടി മാറ്റിയത്.  രാത്രിയിൽ വിളക്കുകൾ കൂടി തെളിയുമ്പോൾ സിനിമകളിൽ കാണുന്ന പുക പോലെയുള്ള പ്രേതരൂപത്തെ അനുസ്മരിപ്പിക്കും ഈ കെട്ടിടം.

ghost-house-france-morning

ഒരു ഗ്യാലറി, ഒരു ഗസ്റ്റ് ഹൗസ്‌, വിസിറ്റിംഗ് സെന്റര് എന്നിവയാണ് ഇതിനുള്ളില്‍ ഉള്ളത്.  നേരത്തെ ഒരു സ്കൂള്‍ ആയും ജയില്‍ ആയും പിന്നീട് ഫുനറല്‍ ഹോം ഈ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നു.എന്തായാലും ഇന്ന് ഈ ഗസ്റ്റ് ഹൗസ് കണ്ടാല്‍ ശരിക്കും ഒരു ഗോസ്റ്റ് ഹൗസ് തന്നെ. വിചിത്രമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യം ഉള്ള ക്രിസ്റ്റഫര്‍ ബ്രര്‍ഡാഗുറും മേരി പെജസ്സും ആണ് ഈ കെട്ടിടത്തിന്റെ ശിൽപികൾ.

ghost-house-france-interior

ഫ്രഞ്ച് അമേരിക്കന്‍ ചിത്രകാരന്‍ മാര്‍സല്‍ ദ്യോഷാമ്പിന്റെ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കെട്ടിടത്തിനു ഈ രൂപം നല്‍കിയിരിക്കുന്നത്. ഇന്ന് നിരവധി സഞ്ചാരികളും ആർക്കിടെക്ച്ചർ ഗവേഷകരും ഈ പ്രേതഭവനം കാണാൻ എത്തുന്നു.

ghost-house-france-night

English Summary- Delme Art Centre France 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'പ്രിയപ്പെട്ട ചിത്ര ചേച്ചിക്കായി ഈ പാട്ട്'; പിറന്നാൾ സമ്മാനവുമായി രാജലക്ഷ്മി

MORE VIDEOS
FROM ONMANORAMA