1001 കോടി രൂപയ്ക്ക് 'വീട്' വാങ്ങി! രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട്

madukunj-mumbai
ചിത്രത്തിന് കടപ്പാട്- വിക്കിമാപ്പിയ
SHARE

ദക്ഷിണ മുംബൈയിൽ 1001 കോടി രൂപയ്ക്ക് ബംഗ്ലാവ് വാങ്ങി ഡി-മാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയും. മലബാർ ഹില്ലിൽ നാരായൺ ദബോൽകർ റോഡിനടുത്ത് 1.5 ഏക്കറിലുള്ള മധുകുഞ്ജ് എന്ന ഇരുനില ബംഗ്ലാവാണ് ദമാനി സഹോദരന്മാർ മോഹവിലയ്ക്ക് സ്വന്തമാക്കിയത്.

പരമ്പരാഗതമായി വ്യാപാരരംഗത്തുള്ള പ്രേംചന്ദ് റോയ്‌ചന്ദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്, 90 വർഷം പഴക്കമുള്ള 60,000 ചതുരശ്രയടി വരുന്ന കെട്ടിടം. താമസയിടത്തിനായി രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഇടപാടാണിതെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ പറയുന്നു.

radhakishan

മുകേഷ് അംബാനിയടക്കം അതിസമ്പന്ന വ്യവസായികൾ താമസിക്കുന്ന മേഖലയാണ് മലബാർ ഹിൽ. അടുത്തിടെ താനെയിൽ 8 ഏക്കർ സ്ഥലം 250 കോടി രൂപയ്ക്ക് രാധാകിഷൻ ദമാനി വാങ്ങിയിരുന്നു.

English Summary- Madhu Kunj Mumbai- Largest Real Estate Deal in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA