ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന മുത്തശ്ശിക്ക് ഇനി സ്വന്തം വീടും കടയും! വാക്കുപാലിച്ച് ആനന്ദ് മഹീന്ദ്ര

HIGHLIGHTS
  • ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാദൾ എന്ന തമിഴ്നാട്ടുകാരി മുത്തശ്ശിയുടെ കഥ വൈറലായിരുന്നു.
idly-amma-house-anand-mahindra
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വെറും ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാദൾ എന്ന തമിഴ്നാട്ടുകാരി മുത്തശ്ശിയുടെ കഥ കുറച്ചു നാളുകൾക്ക് മുൻപ്  മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതോടെ ആളുകൾ ( വിശേഷിച്ച് തമിഴ്നാട്ടുകാർ) ഇവരെ ഇഡ്ഡലിയമ്മ എന്ന് വിളിച്ചുതുടങ്ങി. ഈ ജീവിതകഥ ശ്രദ്ധയിൽപ്പെട്ട വ്യവസായി ആനന്ദ് മഹീന്ദ്ര, ഇവർക്ക് ഇവർക്ക് വീടും പുതിയ കടയും വച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ പൂർത്തീകരണത്തിലേക്കുള്ള യാത്ര തുടങ്ങിയെന്നു കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 

തമിഴ്‌നാട്ടിലെ ഒരു ദരിദ്ര ഗ്രാമമാണ് വടിവേലംപാളയം. തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ധാരാളം തൊഴിലാളികൾ ഇവിടെയുണ്ട്. അവരിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കി, കൂലി മിച്ചം പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്, കമലാദൾ ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും തന്റെ കടയിൽ വിതരണം ചെയ്യാൻ ആരംഭിച്ചത്. ഇപ്പോൾ മുപ്പതുവർഷത്തിനു ശേഷവും ഈ രീതി തുടരുന്നു. കുറഞ്ഞ പണത്തിന് ഭക്ഷണം കൊടുത്താൽ, പട്ടിണി കിടക്കാതെതന്നെ അവർക്ക് കുടുംബം പോറ്റാന്‍ സാധിക്കുമല്ലോ  എന്നാണ് കമലാദള്‍ ചോദിക്കുന്നത്.

idly-amma-hotel

വിറകടുപ്പിൽ  പാചകം ചെയ്ത് തുച്ഛമായ വിലയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന സ്ത്രീയുടെ വാർത്ത കണ്ട ആനന്ദ് മഹീന്ദ്ര ഇവർക്ക് സഹായം വാഗ്ദാനം ചെയ്തു. മഹീന്ദ്രയുടെ ട്വീറ്റ് കണ്ട ഭാരത് ഗ്യാസ് കോയമ്പത്തൂര്‍ ഇഡ്ഡലി അമ്മക്ക് പുതിയ ഗ്യാസ് കണക്ഷനും നൽകി.

മഹീന്ദ്രയുടെ തന്നെ സ്ഥാപനമായ മഹീന്ദ്ര ലിവിങ് സ്‌പേസസ് ഭൂമി കണ്ടെത്തി, കഴിഞ്ഞ ദിവസം  രജിസ്‌ട്രേഷനും കഴിഞ്ഞു. ഇനി അവിടെ ഇഡ്ഡലിയമ്മ ആവശ്യത്തിനനുസരിച്ച് ഒരു വീട് വളരെ വേഗം നിർമിച്ചു നൽകും. മറ്റുള്ളവർക്ക് പ്രചോദനമായി ജീവിക്കുന്ന ഇഡ്ഡലിയമ്മയുടെ  ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 

English Summary- Iddly Amma Viral Women to get New House & Shop; Anand Mahindra Tweets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA