വില 97 കോടി രൂപ! എന്നിട്ടും ഈ വീട് വാങ്ങാൻ കോടീശ്വരന്മാർ മത്സരിക്കുന്നു

barbie-mansion-exterior
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കണ്ടാല്‍  ശരിക്കുമൊരു ബാര്‍ബി ഹൗസ്. ഫ്ലോറിഡയിലെ 7,487 ചതുരശ്രയടി വലിപ്പമുള്ള ഭവനം കണ്ടാല്‍ കുട്ടികളുടെ ബാര്‍ബി വീടാണ് എന്നേ ആരും കരുതുകയുള്ളൂ. 'ബൊക്ക റാറ്റോന്‍ ' എന്ന് പേരുള്ള ഈ മാന്‍ഷന്‍ ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത് 12.95 മില്യന്‍ ഡോളറിനാണ്. എന്നുവച്ചാൽ ഏകദേശം 97 കോടി രൂപ!

barbie-mansion

2017 ല്‍ 1.2 മില്യന്‍ ഡോളര്‍ മുടക്കിയാണ് ഈ വീട് ഇപ്പോഴത്തെ ഉടമകള്‍ വാങ്ങിയത്. ഏഴു കിടപ്പറകളുള്ള ഈ വീട്, കോടികള്‍ മുടക്കി മൂന്നു വര്‍ഷത്തോളമെടുത്താണ് ഇതിന്റെ  ഉടമകള്‍ പുനര്‍നിര്‍മ്മിച്ച്‌ ബാര്‍ബി ഹൗസ് ലുക്ക് നല്‍കിയിരിക്കുന്നത്.  2020ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ വീട് നാല് നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. സെന്റ്‌. അന്ട്രോ കണ്‍ട്രി ക്ലബ്‌ കമ്മ്യൂണിറ്റിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

barbie-mansion-living

ഏഷ്യയില്‍ കാണപ്പെടുന്ന  ylang-ylang trees ഈ വീടിനു ചുറ്റുമുണ്ട്. കൂടാതെ കൃത്രിമ ഗ്രാസും. വീടിന്റെ ഇതു ഭാഗത്ത് നിന്ന് നോക്കിയാലും ഈ മരങ്ങള്‍ കാണാന്‍ പാകത്തിലാണ് വീടിന്റെ നിര്‍മ്മാണം. പെര്‍ഫ്യൂം നിര്‍മ്മാണത്തിനായി ഈ മരത്തിലെ പൂക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ്. 

barbie-mansion-inside

ബാക്ക് യാര്‍ഡിലേക്ക് ഓപ്പണ്‍ ചെയ്യുന്ന വലിയ ലിവിംഗ് സ്പേസ് , മാസ്റ്റര്‍ സ്യൂട്ട് സ്ഥിതി ചെയ്യുന്നത് ഇവിടത്തെ ഒന്നാം നിലയിലാണ്. ഔട്ട്‌ഡോര്‍ പാഷ്യൂ, ഔട്ട്‌ ഡോര്‍ കിച്ചന്‍ മാര്‍ബിള്‍ ടേബിളോടെയുള്ള ഡൈനിങ്ങ്‌ ഏരിയ , റെയിന്‍ബോ ട്രേപ്പോടെയുള്ള ഇന്‍ ഫോര്‍മല്‍ ഡൈനിങ്ങ്‌ ഏരിയ ഇതെല്ലാം ഈ വീട്ടിന്റെ അഴക് വര്‍ധിപ്പിക്കുന്നതാണ്. ഫ്ലോര്‍ ടൂ സീലിംഗ് ജനലുകള്‍ ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ചുരുക്കത്തിൽ നിരവധി കോടീശ്വരന്മാരാണ് ഇത്രയും വലിയ വിലയ്ക്കും വീട് വാങ്ങാൻ മത്സരിക്കുന്നത്.

barbie-mansion-kitchen

English Summary- Barbie House Florida for Sale at 97 Crore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA