35 കിടപ്പുമുറികൾ, 26 ബാത്റൂമുകൾ! ഈ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള വീട് വില്‍പനയ്ക്ക്; വിലയോ!

expensive-home
ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം
SHARE

35 മുറികളുള്ള സിലിക്കണ്‍ വാലിയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വില്‍പനയ്ക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും മോഹവിലയാണ് ഈ വീടിനുള്ളത്‌. അതായതു ഏതാണ്ട് 135 മില്യന്‍ ഡോളര്‍. അതായത് ഏകദേശം 1011 കോടി രൂപ! 74 എക്കറിലാണ് 35 കിടപ്പറകളും 26 ബാത്ത്റൂകളുമുള്ള വീട്. 

silicon-valley-home-view

23,900 ചതുരശ്രയടിയാണ് ഈ വീടിന്റെ വലുപ്പം. സിലിക്കണ്‍ വാലി വുഡ് സൈഡിലെ ഈ വീട് ഗ്രീന്‍ ഗേബിള്‍സ്  എന്നാണ് അറിയപ്പെടുന്നത്. അഞ്ചു തലമുറകളായി ഒരു കുടുംബത്തിന്റെ വകയാണ് ഈ വീടും വസ്തുവും. 

silicon-home-dine

മൊത്തം ഏഴു വീടുകള്‍ ആണിവിടെ ഉള്ളത്. മൂന്നു വലിയ പൂളുകള്‍ , ടെന്നീസ് കോര്‍ട്ട് , ഗെയിം റൂം, ട്രീ ഹൗസ് എല്ലാം അടങ്ങിയതാണ് ഈ വസ്തു. രണ്ടു പ്രൈവറ്റ് റോഡുകള്‍ ഈ വീട്ടിലേക്ക് മാത്രമായി ഉണ്ട് . ഒപ്പം റെയില്‍ പാതയും. ഏതായാലും സിലിക്കൺ വാലിയിലെ റിയൽ എസ്‌റ്റേറ്റ് വ്യവസായത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ് ഈ വീടിന്റെ വിൽപന വാർത്ത.

silicon-home-pool

English Summary- Expensive House in Silicon Valley Sold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA