ADVERTISEMENT

'ഓപ്പണ്‍ കൺസെപ്റ്റ് ടോയിലറ്റ് ' ഇത്തരമൊരു ആശയം നമ്മുടെ വീടുകളിൽ അത്ര പരിചിതമായിരിക്കില്ല. ബോസ്റ്റണിലുള്ള ഇത്തരമൊരു വീടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നത്. 1910 ല്‍ നിര്‍മ്മിച്ച ഓപ്പണ്‍ ബാത്ത്റൂം വീട് ഇപ്പോള്‍ വില്‍പനയ്ക്  വച്ചിരിക്കുന്നത് 899,000 ഡോളറിനാണ്. എന്നുവച്ചാൽ 6.6 കോടി രൂപ..

bathroom-house-view

വീട്ടിലേക്ക് കയറി വരുമ്പോള്‍ തന്നെയാണ് ഈ ഓപ്പണ്‍ ബാത്ത്റൂം ഉള്ളത് എന്നതാണ് വിചിത്രം. സ്വകാര്യത ലവലേശമില്ല. ഈ വീട്ടില്‍ മറ്റു മൂന്നു ബാത്ത്റൂമുകൾ ഉണ്ടെങ്കിലും ഈ ബാത്ത്റൂമിന്റെ പ്രത്യേകത ഇവിടെ ഭിത്തികള്‍ ഇല്ല എന്നതാണ്. എല്ലാം തുറന്നിട്ട പോലെ എന്നര്‍ഥം. 

bathroom-house-inside

2,000  ചതുരശ്രയടിയുള്ള ഈ രണ്ടു നില വീടിന്റെ ഏറ്റവും വലിയ പ്രത്യകതയും ഈ ഓപ്പണ്‍ ബാത്ത്റൂം ആണ്. ഷവറിനും ടോയിലറ്റിനും ഇടയില്‍ ഗ്ലാസ്‌ ആണ്. ടോയിലറ്റിനും സിങ്കിനും ഇടയില്‍ ഫ്രോസ്റ്റഡ് ഗ്ലാസാണുള്ളത്. എന്തായാലും ഈ ഓപ്പണ്‍ ബാത്ത്റൂം ഉള്ള വീട് വാങ്ങുന്നത് ആരാണെന്ന് കണ്ടറിയാന്‍ കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

English Summary- Open Concept Toilet Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com