ബ്രിട്ടനിലെ ആഡംബര ഗോൾഫ് റിസോർട്ട് വാങ്ങി മുകേഷ് അംബാനി; വില 597 കോടി രൂപ!

mukesh-golf-club
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) ബ്രിട്ടനിലെ ്രപശസ്തമായ ആഡംബര ഗോൾഫ് റിസോർട്ട്– കൺട്രി ക്ലബ് സമുച്ചയം സ്റ്റോക് പാർക്ക് സ്വന്തമാക്കി. 

ബക്കിങ്ങാംഷറിലാണ് സ്റ്റോക് പാർക്ക്. ഇവിടത്തെ 900 വർഷം പഴക്കം കണക്കാക്കുന്ന ആഡംബര സൗധം 1908 വരെ സ്വകാര്യവസതിയായിരുന്നു. ശേഷം അത്യാഡംബര ഹോട്ടലും ഗോൾഫ് കോഴ്സും ടെന്നിസ് കോർട്ടുകളും പൂന്തോട്ടങ്ങളുമൊക്കെയായി പ്രവർത്തിക്കുന്ന ഇവിടം 2 ജയിംസ് ബോണ്ട് ചിത്രങ്ങളടക്കം പല ഹോളിവുഡ് സിനിമകൾക്കും പശ്ചാത്തലമൊരുക്കി.

stoke-park

റിലയൻസിന്റെ ഉപസ്ഥാപനമായ റിലയൻസ്  ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ഹോൾഡിങ്സ് ലിമിറ്റഡാണ് സ്റ്റോക് പാർക്ക് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും വാങ്ങിയത്.

stoke-club

പ്രശസ്ത ബ്രിട്ടിഷ് കളിപ്പാട്ട ബ്രാൻഡ് ഹാംലീസിനെ റിലയൻസ് 2019ൽ സ്വന്തമാക്കിയിരുന്നു.

English Summary- Stoke Golf Club London Bought by Mukesh Ambani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA