ADVERTISEMENT

മദ്രാസ് ഐഐടി ക്യാംപസിൽ  രാജ്യത്തെ ആദ്യ ത്രീഡി പ്രിന്റഡ് വീട്.  നിർമാണ സമയവും ചെലവും ഗണ്യമായി കുറയുമെന്നതാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ മെച്ചം. പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കാൻ കഴിയും. പ്രത്യേക സിമന്റാണ് ഉപയോഗിച്ചത്. കംപ്യൂട്ടറിൽ ഫീഡ് ചെയ്യുന്ന കെട്ടിടത്തിന്റെ ഡിസൈൻ അനുസരിച്ച്, നിർമാണ സാമഗ്രികൾ നിറച്ചുവച്ചിട്ടുള്ള ത്രീഡി പ്രിന്റിങ് ഉപകരണം വീടിന്റെ ഭാഗങ്ങൾ നിർമിക്കും. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.  

3d-home-india

സ്റ്റാർട്ടപ് കമ്പനിയായ ടിവാസ്റ്റ മാനുഫാക്ചറിങ് സൊല്യൂഷൻസ് ആണ് വീട് നിർമിച്ചത്. പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ചു കുറഞ്ഞ ചെലവിലാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുമായി സഹകരിച്ചാണു നിർമാണം. ചതുരശ്ര അടിക്ക് 800 മുതൽ 1,200 രൂപവരെ മാത്രമാണു ചെലവ്.

600 ചതുരശ്രയടി വിസ്തീർണമുള്ള വീട് 10 ദിവസത്തിനുള്ളിൽ നിർമിക്കാം. നിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് ത്രീഡി പ്രിന്റിങ് നിർമാണരീതി വഴിതുറക്കുമെന്നാണ് വിലയിരുത്തൽ. ചടങ്ങ് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. 

English Summary- First 3D Printed House in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com