നഗരജീവിതം ഉപേക്ഷിച്ചു; പ്രകൃതിസൗഹൃദസ്‌കൂളും ഫാമും തുടങ്ങി ഈ കുടുംബങ്ങൾ

eco-school
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

എല്ലാ വെള്ളി, ശനി ദിവസങ്ങളിലും ചെന്നൈ നീലങ്കരി ബീച്ചില്‍ നിന്നും ബസന്ത് നഗര്‍ ബീച്ചിലേക്ക് വൈകുന്നേരം ഏഴു കിലോമീറ്ററോളം നടക്കുന്ന ഒരു സംഘമുണ്ട്. Students Sea Turtle Conservation Network (SSTCN) എന്ന സംഘടനയിലെ അംഗങ്ങളാണ് ഇവര്‍. വംശനാശംഭീഷണിയിലായ Olive Ridley turtleകളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് അവബോധം ആളുകള്‍ക്കിടയില്‍ ഉണ്ടാക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഇവരില്‍ പ്രധാനിയാണ് 'അരുണ്‍ വെങ്കിട്ടരാമന്‍. SSTCN ന്റെ പ്രധാന സംഘാടകരില്‍ ഒരാളാണ് അരുണ്‍ വെങ്കിട്ടരാമന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം. ' ഫോറെസ്റ്റ് വേ' എന്ന എന്‍.ജി.ഒയുടെയും 'മരുധം ഫാം സ്കൂള്‍ ' എന്ന സംരംഭത്തിന്റെയും സാരഥി കൂടിയാണ് എൻജിനീയര്‍ ആയ ഈ പ്രകൃതിസ്നേഹി. 

എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അരുണും ഭാര്യ പൂര്‍ണ്ണിമയും ചെന്നൈ നഗരത്തോടെ വിട പറഞ്ഞത്. തിരുവണ്ണാമലയില്‍ മരുധം സ്കൂള്‍ ആരംഭിക്കാനായിരുന്നു ഈ പറിച്ചു നടല്‍. അധ്യാപകരായി ജോലി നോക്കിയിരുന്ന ഇരുവരുടെയും ജീവിതത്തിലേക്ക് ഈ ആശയം കൊണ്ട് വന്നത്  ഒരു ഫോറസ്റ്റേഷന്‍ പദ്ധതിയുമായി എത്തിയ ലീല , ഗോവിന്ദ ദമ്പതികളാണ് 'ഫോറെസ്റ്റ് വേ' എന്ന ആശയത്തോടൊപ്പം മരുധം ഫാം സ്കൂളും ഇവര്‍ ആരംഭിച്ചു. 

eco-view

2009 ലാണ് സ്കൂള്‍ ആരംഭിച്ചത്, ആദ്യം ഇരുപതു കുട്ടികളുമായി തുടങ്ങിയ സ്കൂളില്‍ ഇന്ന് പല രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. പഠനവൈകല്യം ഉള്ള കുട്ടികള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. കൃഷി , തയ്യല്‍, പാചകം, കംപോസ്റ്റിങ് അങ്ങനെ സാധാരണ സ്കൂളുകളില്‍ പഠിപ്പിക്കാത്ത വിഷയങ്ങള്‍ എല്ലാം ഇവിടെ കുട്ടികള്‍ക്ക് പഠിക്കാം. 

eco-family

ഒപ്പം പ്രകൃതിയെ അടുത്തറിയാം. വംശനാശഭീഷണി നേരിടുന്ന ആമകളെ സംരക്ഷിക്കാന്‍ അരുണിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ കുട്ടികള്‍ പങ്കാളികളാണ്. സ്കൂളിലേക്ക് ആവശ്യമായ വസ്തുക്കള്‍ എല്ലാം തന്നെ ഇവിടുത്തെ ഓര്‍ഗാനിക് ഫാമില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഫാമിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടുത്തെ കുട്ടികളും പങ്കാളികളാണ്. അരുണ്‍ ഉള്‍പ്പെടെ അഞ്ചു കുടുംബങ്ങള്‍ ഈ ഫാമില്‍ തന്നെയാണ് കഴിയുന്നത്‌. ഒപ്പം ഇരുപത്തിമൂന്ന് അധ്യാപകരും വിദ്യാർഥികളും ഇവിടെയുണ്ട്. 

English summary- eco friendly farm life tamilnadu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA