ഇതാണ് ഫെയ്സ്ബുക് പിറന്ന വീട്; ഇന്ന് മാസവാടക 7.5 ലക്ഷം രൂപ!

mark-zuckerberg-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്ന ഫെയ്സ്ബുക്ക് പിറന്ന വീട് വാടകയ്ക്ക്. കലിഫോർണിയയിലെ പാലോ ആൾട്ടോയിലുള്ള ഈ വീട്ടിൽ വച്ചാണ് മാർക്ക് സക്കർബർഗും സുഹൃത്തുക്കളും ചേർന്ന് ഫെയ്സ്ബുക്കിന് ആരംഭം കുറിച്ചത്. 2004ലാണ് ഫെയ്സ്ബുക്കിന്റെ സ്ഥാപകർ ജൂഡി ഫുസ്കോ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ വീട്ടിലേക്ക് താമസം മാറ്റിയത്.

വീട് ആദ്യമായി വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഒരു സന്യാസിയെ ആശീർവാദത്തിനായി ജൂഡി ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. വരും കാലത്ത് ഏറെ പ്രശസ്തനും ധനികനും ആയിത്തീരുന്ന ഒരു വ്യക്തി ഇവിടെ താമസിക്കാൻ എത്തുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നതായി ജൂഡി പറയുന്നു. വാടകയും ഡെപ്പോസിറ്റുമടക്കം 10000 അമേരിക്കൻ ഡോളറിനാണ് സക്കർബർഗിന് വീട് കൈമാറ്റം ചെയ്തത്. ഇന്ന് വീടിന്റെ മൂല്യം ഉയർന്നതിനെ തുടർന്ന് ഒരു മാസത്തെ വാടകയായി വാങ്ങുന്നതും അതേ തുകയാണ്. എന്നുവച്ചാൽ ഏകദേശം ഏഴര ലക്ഷം രൂപ. 'ഹൗസ് ഓഫ് ഫെയ്സ്ബുക്' എന്നാണ് സക്കർബർഗും സംഘവും ഈ വീടിനെ വിശേഷിപ്പിക്കുന്നത്.

mark-zuckerberg-homes

ആറ് കിടപ്പുമുറികളും അഞ്ച് ബാത്ത്റൂമുകളുമാണ് വീട്ടിലുള്ളത്. ഇതിനു പുറമേ ഒരു സൺറൂമും ഉണ്ട്. ട്രയിനികളടക്കം നിരവധിപേർ സക്കർബർഗിനൊപ്പം ഉണ്ടായിരുന്നതിനാൽ സൺറൂമും കിടപ്പുമുറിയായി അവർ ഉപയോഗിച്ചിരുന്നു. ഹാർഡ് വുഡ് കൊണ്ടാണ് വീടിന്റെ ഫ്ലോർ ഒരുക്കിയിരിക്കുന്നത്. പ്രധാന ലിവിങ് ഏരിയ ആയിരുന്നു സക്കർബർഗും സംഘവും ജോലി ചെയ്യാനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നത്.

mark-zuckerberg-old-home

വീടിൻറെ പിറകുവശത്തായി വിശ്രമിക്കാനുള്ള സൗകര്യങ്ങളുള്ള വിശാലമായ മുറ്റവും ഒരുക്കിയിട്ടുണ്ട്. ഊർജ്ജ സംരക്ഷണത്തിനായി സോളർ പാനലുകളും വീടിനു മുകളിൽ സ്ഥാപിച്ചിരിക്കുന്നു. ഇവിടെ താമസമാക്കി ഏതാനും മാസങ്ങൾക്കകം ഫെയ്സ്ബുക് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി തുടങ്ങി. 2005 മാർച്ച് ആയപ്പോഴേക്കും കമ്പനിയുടെ പ്രവർത്തനത്തിന് വീടിനുള്ളിൽ സ്ഥലം പോരാതെ വന്നപ്പോൾ സംഘം മറ്റൊരിടത്തേക്ക് നീങ്ങുകയായിരുന്നു.

English Summary- House where Facebook was born for Rent

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA