ADVERTISEMENT

ഫുട്‍ബോൾ സൂപ്പർതാരം ലയണൽ മെസ്സിയുടെ പുതിയ വീട് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. സണ്ണി ഐൽസ് ബീച്ചിലെ ഈ അപ്പാർട്ട്മെന്റിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ  ഒരു ഫ്ലോർ മുഴുവനായും മെസി സ്വന്തമാക്കിയിരിക്കുകയാണ്. റെഗാലിയ എന്ന ഈ ആഡംബര സമുച്ചയത്തിന്റെ ഒമ്പതാം നില പൂർണമായും മെസിയുടെ സാമ്രാജ്യമാണ്. ഏപ്രിൽ 16 ന് ആണ് മെസ്സിയും കുടുംബവും പുതിയ വാസസ്ഥലം സ്വന്തമാക്കിയത്. സൗത്ത് ഫ്ലോറിഡയിലെ ഏറ്റവും സവിശേഷമായ ആകാശമാളിക എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

messi-house-kitchen

ഇളംനീല തീമിലാണ് ഈ ലക്ഷ്വറി അപാർട്മെന്റ് സജ്ജീകരിച്ചിരിക്കുന്നത്. നാല് ബെഡ്‌റൂമുകളും ആറ് ബാത്ത്റൂമുകൾ, 1,000 ബോട്ടിൽ വൈൻ കൂളർ, കൂടാതെ 2,100 ചതുരശ്രഅടി ടെറസ് സ്പേസ് എന്നിവയും ഈ അപ്പാർട്ട്മെന്റിന്റെ ഭാഗമാണ്. അപ്പാർട്ട്മെന്റിൽ നിന്നും നോക്കിയാൽ  സമുദ്രത്തിന്റെ വിശാലമായ കാഴ്ചകൾ കാണാം.  

messi-house-inside

റെഗാലിയയിൽ 39 അപ്പാർട്ട്മെന്റുകളാണുള്ളത്. അത്യാധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും ഉൾപ്പെടുന്ന അപാർട്മെന്റ് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഇപ്പോൾ. സമുദ്രത്തെ അഭിമുഖീകരിച്ചുകൊണ്ടുള്ള പൂൾ ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഒരുപക്ഷെ സമുദ്രത്തിന്റെ തന്നെ ഭാഗമാണോ ഇതെന്ന് തോന്നി പോകുന്ന രീതിയിലാണ് പൂളിന്റെ ക്രമീകരണം.

ഹോട്ട് ടബ് ഉള്ള സ്പാ റൂം, മുറികൾ, ഗോൾഡൻ ബീച്ചിന്റെ വിശാലമായ സമുദ്ര കാഴ്ചകളുള്ള വിശാലമായ ടെറസ് എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. പ്രഭാതഭക്ഷണ മുറി, അടുക്കള, ലിവിംഗ് റൂമിൽ ഫ്ലോർ-ടു-സീലിംഗ് വിൻഡോകളുള്ള ഒരു ഓപ്പൺ ഫ്ലോർ പ്ലാൻ, ഫ്ലോർ-ടു-സീലിംഗ് വിൻഡോകൾ, സമുദ്രത്തിന്റെ വിശാലമായ കാഴ്ചകൾ എന്നിവയുള്ള മാസ്റ്റർ ബെഡ്‌റൂം ,വിപുലമായ ഷവർ ഉള്ള മാസ്റ്റർ ബാത്ത്റൂം എന്നിവയെല്ലാം തന്നെ മെസിയുടെ വാസസ്ഥലത്തെ കൂടുതൽ ആകർഷകമാക്കുന്നു.

ഭാര്യ അന്റോനെലയ്ക്കും മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവർക്കുമൊപ്പം കഴിയുന്നതിനായാണ് മെസി ഈ വാസസ്ഥലം തെരഞ്ഞെടുത്തിരിക്കുന്നത്. 

English summary- Messi new house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com