ഏകാന്തത ഇഷ്ടപ്പെടുന്നവരെ കാത്ത് ദ്വീപിലെ ഒരേയൊരു വീട്; വിലയാണ് ഹൈലൈറ്റ്!

island-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ചുറ്റുമുള്ള ബഹളങ്ങളിൽ നിന്നെല്ലാം അകന്നുമാറി എവിടെയെങ്കിലും ഒറ്റപ്പെട്ട് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളെ കാത്തിരിക്കുകയാണ് അമേരിക്കയിലെ പോർട്സ്മൗത്തിലുള്ള പേഷ്യൻസ് ഐലൻഡിലെ വീട്. 

island-home-aerial

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അൽപം ക്ഷമ ഉള്ളവർക്കു മാത്രമേ ഇവിടെ ജീവിക്കാനാകു. മറ്റു മനുഷ്യരുമായി ഇടപഴകുക എന്നത് അപ്രാപ്യമാണ് എന്നതാണ് ഒന്നാമത്തെ കാര്യം. സാധാരണ വൈദ്യുതി കണക്‌ഷൻ ഇല്ലാത്തതിനാൽ ഒറ്റ സോളർ പാനലിലൂടെയാണ് വീട്ടിലേക്ക് വേണ്ട ഊർജ്ജം ലഭിക്കുന്നത്. കേബിൾ കണക്‌ഷനോ ഇൻറർനെറ്റ് കണക്‌ഷനോ ലഭ്യമല്ല എന്നതാണ് മൂന്നാമത്തെ കാര്യം. ഇതിനുപുറമെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ഏറെ കരുതി വയ്ക്കുകയും വേണം. ദ്വീപിലേക്ക് എത്താൻ റോഡ് സൗകര്യങ്ങളില്ല. സമീപത്തുള്ള ദ്വീപുകളിലേക്ക് പോകണമെങ്കിൽ ബോട്ട് തന്നെ ആശ്രയം.

island-realtor-estate-07

കടൽ തീരത്തോട് ചേർന്നാണ് രണ്ടു കിടപ്പുമുറികളുള്ള വീട് സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമേ ഒരു ലിവിങ് ഏരിയയും ഓപ്പൺ കിച്ചനും ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നു. പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഗ്ലാസ് സ്ക്രീൻ ഉപയോഗിച്ചു മറച്ച ഒരു പോർച്ചും ഒരുക്കിയിട്ടുണ്ട്. എല്ലാ മുറികളിലും വുഡ് പാനലിങ് ആണ് നൽകിയിരിക്കുന്നത്.വീടിനു പുറത്തായി ഒരു ഊഞ്ഞാൽ കട്ടിലും ഒരുക്കിയിരിക്കുന്നു.

island-realtor-estate-06

1972ലാണ് ഈ വീട് പണി കഴിപ്പിച്ചത്. രണ്ടു കോടി 95 ലക്ഷം രൂപ മുടക്കിയാൽ ഈ വീട് സ്വന്തമാക്കാം. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് വീട്ടിലുള്ളത്.  

English summary- you can live in this lonely house

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA