മറ്റൊരാളുടെ ആഡംബരവീട് മനസ്സിൽക്കയറി; അനുവാദം ചോദിക്കാതെ വിവാഹവേദിയാക്കി; ഒടുവിൽ...

HIGHLIGHTS
  • വിവാഹദിവസം ആളുകൾ തന്റെ ബംഗ്ലാവിലേക്ക് കടന്നു കയറുന്നത് കണ്ട് യഥാർത്ഥ ഉടമ അമ്പരന്നു...
fake-marriage-mansion
ചിത്രങ്ങൾക്ക് കടപ്പാട് - സമൂഹമാധ്യമം
SHARE

കുറച്ചു നാളുകൾക്ക് മുൻപാണ് നാതെൻ ഫിങ്കൽ ഫ്ലോറിഡയിലുള്ള തന്റെ കൂറ്റൻ ആഡംബര ബംഗ്ലാവ് വിൽക്കാൻ തീരുമാനിച്ചത്. ഇതറിഞ്ഞ കോർട്ട്നി വിൽസൺ എന്ന വ്യക്തി ബംഗ്ലാവ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് പലതവണ അവിടെ സന്ദർശനം നടത്തി. പക്ഷേ കോർട്ട്നിയുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. ബംഗ്ലാവിനുള്ളിലെ ആഡംബര സൗകര്യങ്ങളും ഭംഗിയും കണ്ടു മതിമറന്ന കോർട്ട്നി ഉടമസ്ഥന്റെ അനുവാദം കൂടാതെ ബംഗ്ലാവ് തന്റെ വിവാഹവേദിയാക്കാൻ പദ്ധതിയിട്ടു.

fake-marriage-mansion-yard

പ്രതിശ്രുത വധുവായ ഷനീറ്റയും കോർട്ട്നിയും കൂടി തങ്ങളുടെ വിവാഹം, സ്വന്തം ഭവനത്തിൽ വച്ച് വിവാഹം നടക്കുന്നതായി അറിയിച്ചുകൊണ്ട് ബന്ധുക്കൾക്ക് ക്ഷണക്കത്തും നൽകി. നാതെൻ ബംഗ്ലാവിൽ തന്നെയാണ് താമസിക്കുന്നത് എന്ന വിവരം അറിയാതെയായിരുന്നു ഇവർ ഇങ്ങനെയൊരു പദ്ധതിയിട്ടത്. ഒടുവിൽ വിവാഹദിവസം ഒരു കൂട്ടം ആളുകൾ തന്റെ എസ്റ്റേറ്റിലേക്ക് കടന്നു കയറുന്നത് കണ്ട് അമ്പരന്ന നാതെൻ പൊലീസിനെ വിവരം അറിയിച്ചു. അങ്ങനെ കോർട്ട്നിയെയും വധുവിനെയും പോലീസെത്തി അവിടെനിന്ന് മടക്കി അയയ്ക്കുകയും ഇത് വാർത്തകളിൽ ഇടം നേടുകയും ചെയ്തു. 

fake-marriage-mansion-hall

50 കോടി രൂപ വിലമതിക്കുന്ന രാജകീയ ബംഗ്ലാവാണ് നാതെന്റേത്. 16,000 ചതുരശ്ര അടി വിസ്തീർണത്തിൽ പണികഴിപ്പിച്ച സൗധത്തിനുള്ളിലെ സൗകര്യങ്ങൾ എണ്ണമറ്റതാണ്. 9 കിടപ്പുമുറികളും 15 ബാത്ത് റൂമുകളും ഇതിനുള്ളിലുണ്ട്. പല നിറത്തിലുള്ള ഗ്ലാസുകൾ കൊണ്ട് നിർമ്മിച്ച ജനാലകളും വാതിലുകളുമാണ് ബംഗ്ലാവിന്റെ മറ്റൊരു പ്രത്യേകത.  ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും അടക്കം പ്രധാന മുറികളുടെ തറ തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്വർണ്ണം പൂശിയ ഡിസൈനുകൾ കൊണ്ട് അലങ്കരിച്ച ടബുകളാണ് ബാത്റൂമിലുള്ളത്. വീടിനുള്ളിൽ ഒരു സ്വിമ്മിംഗ് പൂൾ ഒരുക്കിയിരിക്കുന്നു.

fake-marriage-mansion-game

ബോൾ റൂം, ബാർ, സിനിമ തീയേറ്റർ, ബൗളിംഗ് ഏരിയ , ഡാൻസ് സ്റ്റുഡിയോ എന്നിവയും രാജകീയ സൗധത്തിനുള്ളിലുണ്ട് . വിശാലമായ ഒരു ടെന്നീസ് കോർട്ടും മനോഹരമായ നടപ്പാതകളും വിശ്രമസ്ഥലങ്ങളും പുൽത്തകിടികളുമാണ് ബംഗ്ലാവിന്റെ പുറംഭാഗത്ത് ഒരുക്കിയിരിക്കുന്നത്. 

wedding-mansion-yard

English Summary- GateCrashing for Wedding to Luxury House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA