പോൺഹബ് സ്ഥാപകന്റെ 140 കോടിയുടെ ബംഗ്ലാവ് കത്തിനശിച്ചു; അമ്പരപ്പിച്ച് ചിത്രങ്ങൾ

HIGHLIGHTS
  • പോൺ ബിസിനസിലൂടെ കെട്ടിപ്പടുത്ത ആഡംബര ബംഗ്ലാവാണ് തകർന്നു തരിപ്പണമായത്.
feras-antoon-mansion
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലോകത്തിലെ പ്രമുഖ അഡൽറ്റ് വിഡിയോ സൈറ്റായ പോൺഹബിന്റെ സിഇഒയും സഹ സ്ഥാപകനുമായ ഫെറസ് ആന്റൂണിന്റെ കാനഡയിലെ മോൺട്രിയലിലുള്ള പടുകൂറ്റൻ കൊട്ടാരം തീപിടിത്തത്തിൽ നശിച്ചത്. പോൺ ബിസിനസ് വരുമാനത്തിലൂടെ അത്യാഡംബര സൗകര്യങ്ങളടങ്ങിയ 140 കോടി രൂപ വിലമതിപ്പുള്ള കൊട്ടാരമായിരുന്നു ഫെറസ് നിർമ്മിച്ചത്. ആഡംബര സൗധം നിലംപൊത്തിയതോടെ അതിനുള്ളിൽ ഒരുക്കിയിരുന്ന അമ്പരപ്പിക്കുന്ന കാഴ്ചകളുടെ ചിത്രങ്ങൾക്കും പ്രചാരം ഏറുകയാണ്.

feros-anton-fire

60000 ചതുരശ്രഅടിയിൽ മൂന്ന് നിലകളായാണ് കൊട്ടാരം പണി കഴിപ്പിച്ചിരുന്നത്. ഒരേസമയം ഒൻപത് കാറുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഗ്യാരേജാണ് ഉണ്ടായിരുന്നത്. പ്രവേശന കവാടത്തിന് അരികിലായി തന്നെ വിശാലമായ ഒരു സ്വിമ്മിംഗ് പൂൾ ഒരുക്കിയിരുന്നു

feras-antoon-mansion-view

8 കിടപ്പുമുറികളും 12 ബാത്ത്റൂമുകളും ഉൾപ്പെടുത്തിയിരുന്നു. ഇവയിൽ കുട്ടികൾക്കുള്ള മൂന്നു കിടപ്പുമുറികളും അതിഥികൾക്കുള്ള മുറിയും മുകൾനിലയിലാണ് ക്രമീകരിച്ചത്. ഏറ്റവും താഴത്തെ നില വിനോദങ്ങൾക്കും കായിക പരിശീലനത്തിനുമായാണ് നീക്കി വച്ചത്. ബില്യാർഡ്സ് റൂം, ജിം, സ്പാ, ഹോംതിയറ്റർ എന്നിവയ്ക്കുപുറമേ ബാസ്കറ്റ് ബോൾ, വോളിബോൾ, ബാഡ്മിന്റൺ തുടങ്ങിയവ കളിക്കാനാവുന്ന വിധത്തിൽ മൾട്ടിസ്പോർട് കോംപ്ലക്സും ബാർ സൗകര്യങ്ങളും ആർട്ട് ഗ്യാലറിയും എല്ലാം ഇവിടെ ഉൾപ്പെടുത്തിയിരുന്നു.

feras-antoon-mansion-garage

മാസ്റ്റർ സ്യൂട്ടിലെ രാജകീയമായ സൗകര്യങ്ങളായിരുന്നു മറ്റൊരാകർഷണം. മാസ്റ്റർ സ്യൂട്ടിലെ വിശാലമായ ബാത്റൂമിൽ ഒറ്റ മാർബിളിൽ തീർത്ത ടബ് ഒരുക്കിയിരുന്നു. ഇവയ്ക്കുപുറമേ വിശാലമായ ഡ്രസ്സിങ് ഏരിയയും ഓരോ മുറിയിലും ഉൾപ്പെടുത്തി.

feras-antoon-mansion-inside

പുറത്തു നിന്ന് നേരിട്ട് പ്രവേശിക്കാനാവുന്ന വിധത്തിലായിരുന്നു രണ്ടാം നില പണികഴിപ്പിച്ചത്. ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും അടക്കമുള്ളവയാണ് ഈ നിലയിൽ ഒരുക്കിയിരുന്നത്. 16 പേർക്ക് ഇരിക്കാവുന്ന വിധത്തിൽ വിശാലമായ ഡൈനിങ് ഏരിയ ആയിരുന്നു ഉണ്ടായിരുന്നത്. മൂന്നുനിലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള എലവേറ്റർ സംവിധാനമടക്കം സൗധത്തിനുള്ളിലെ സൗകര്യങ്ങളുടെ പട്ടിക ഇങ്ങനെ നീളും.

feras-antoon-mansion-dine

ആഡംബര ബംഗ്ളാവിനു മനഃപൂർവം ആരോ തീവച്ചതാണെന്നാണ് അനുമാനം. ഒരു ഭാഗത്തുനിന്ന് ആരംഭിച്ച തീ നാനാ ഭാഗങ്ങളിലേക്കും പടർന്നു പിടിക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥർ വിവരമറിഞ്ഞ് എത്തുമ്പോഴേക്കും ബംഗ്ലാവിനു പൂർണമായി നാശനഷ്ടം സംഭവിച്ചു കഴിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിച്ചു വരികയാണ്.

feros-anton-fire-night

English Summary- PornHub Founder Bungalow Destroyed on Fire

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA