ADVERTISEMENT

ഇടിക്കൂട്ടിൽ നിന്നും വെള്ളിത്തിരയിലേക്ക് കൂടുമാറി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഡ്വെയ്ൻ 'റോക്ക്' ജോൺസൻ. ഒരുകാലത്തെ WWE സൂപ്പർതാരമായിരുന്നു റോക്ക്. ഇപ്പോൾ കലിഫോർണിയയിലെ ബെവർലി ഹിൽസിലുള്ള ഒരു അത്യാഡംബര സൗധം സ്വന്തമാക്കിയിരിക്കുകയാണ് ഹോളിവുഡ്​ സൂപ്പർതാരം.

കൊമേഡിയനായ പോൾ റെയ്സറിൽ നിന്നാണ് ഡ്വെയ്ൻ ബംഗ്ലാവ് വാങ്ങിച്ചിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ തന്നെ ഏറ്റവും വലിയ ബംഗ്ലാവ് ഡ്വെയ്ൻ സ്വന്തമാക്കിയതോടെ അതിന്റെ ചിത്രങ്ങളും വാർത്തകളിൽ ഇടം നേടി കഴിഞ്ഞു.

the-rock-mansion-view

3.6 ഏക്കർ സ്ഥലത്താണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ചുറ്റുമുള്ള എല്ലാ വഴികളിലേക്കും എസ്റ്റേറ്റിനെ ബന്ധിപ്പിച്ചുകൊണ്ട് പലഭാഗങ്ങളിലും ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 17630 ചതുരശ്ര അടിയാണ് ബംഗ്ലാവിന്റെ ആകെ വിസ്തീർണ്ണം. ഇതിനു പുറമെ 2500 ചതുരശ്ര അടിയുള്ള ഒരു ഒരു ഗസ്റ്റ് ഹൗസും എസ്റ്റേറ്റിൽ ഉണ്ട്. ധാരാളം മരങ്ങളും പുൽത്തകിടികളും കൊണ്ട് പച്ചപ്പണിഞ്ഞു നിൽക്കുന്ന എസ്റ്റേറ്റിന് നടുവിലുള്ള ബംഗ്ലാവിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

the-rock-mansion-inside

കെട്ടിടത്തിന്റെ ഒരു വശത്തായി തടികൊണ്ട് നിർമ്മിച്ച ബീമുകൾക്ക് മുകളിൽ ഗ്ലാസ് വിരിച്ച മനോഹരമായ വിശ്രമസ്ഥലം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ കുടുംബാംഗങ്ങൾക്ക് ഒത്തുകൂടിയിരുന്നു സമയം ചെലവിടുന്നതിനായി എസ്റ്റേറ്റിനുള്ളിൽ തുറസ്സായ മറ്റൊരു സ്ഥലവും നീക്കിവച്ചിരിക്കുന്നു. അകത്തും പുറത്തുമായി 2 സ്വിമ്മിംഗ് പൂളുകളും ഉണ്ട്.

the-rock-mansion-pool

ബംഗ്ലാവിനുള്ളിലെ നീണ്ട കോറിഡോറാണ് മറ്റൊരു ആകർഷണം. ടെന്നീസ് കോർട്ട്, സ്പാ, ജിം സെന്റർ, ബേസ്ബോൾ ഫീൽഡ്, റെക്കോർഡിങ് സൗകര്യങ്ങൾ അടക്കമുള്ള ഒരു മ്യൂസിക് റൂം, മൂവി തീയേറ്റർ, എലവേറ്റർ എന്നിങ്ങനെ ഒരു വമ്പൻ റിസോർട്ടിലെ എല്ലാ സൗകര്യങ്ങളുമുള്ള രാജകീയ ബംഗ്ലാവ് 204 കോടി 31 ലക്ഷം രൂപ മുടക്കിയാണ് താരം സ്വന്തമാക്കിയത്.

the-rock-mansion-garden

അതേസമയം ഇദ്ദേഹത്തിന്റെ  ഉടമസ്ഥതയിലുള്ള 55 കോടി വിലമതിക്കുന്ന അറ്റ്ലാന്റയിലെ എസ്റ്റേറ്റ് വിൽക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും വിൽപന നടന്നിട്ടില്ല. ഹോളിവുഡിലെ തന്നെ ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് ഡ്വെയ്ൻ ജോൺസൺ.

English Summary- Dwayne Johnson Bought New Luxury House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com