അന്ന് പ്രശസ്ത അഡൽറ്റ് സിനിമാതാരം, കോടീശ്വരൻ; ഇന്ന് മാലിന്യത്തൊട്ടിയായി വീട്!

ron-jeremy-apartment
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഒരുകാലത്ത് അഡൽറ്റ് സിനിമാമേഖലയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു റോൺ ജെറമി. അഭിനയ മോഹം കൊണ്ട് അധ്യാപക ജോലി രാജിവച്ച് നടനാകാൻ ഇറങ്ങിയയാളാണ് റോൺ. പക്ഷേ ക്ലച്ച് പിടിച്ചില്ല. അങ്ങനെ പോൺ മേഖലയിലേക്ക് തിരിഞ്ഞു. അമേരിക്കയിൽ ഹോളിവുഡിനോട് കിടപിടിക്കുന്ന സമാന്തരവ്യവസായമാണ് പോൺ എന്നോർക്കണം. വർഷങ്ങൾക്കുള്ളിൽ കോടികൾ ആസ്തിയുള്ള താരമായി മാറി.

രണ്ടായിരത്തിൽപരം അഡൽറ്റ് ചിത്രങ്ങളിൽ  അഭിനയിച്ച റോൺ ജെറമിക്ക് എതിരെ ലൈംഗിക ആരോപണങ്ങളുമായി നിരവധി യുവതികൾ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് 2020 ജൂണിൽ ജെറമി അറസ്റ്റിലാവുകയും ചെയ്തു. കേസിൽപ്പെട്ട് ആസ്തികളെല്ലാം മരവിക്കപ്പെട്ടു. കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ 300 വർഷത്തിനു മുകളിൽ വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

APTOPIX Sexual Misconduct Ron Jeremy

റോണിന്റെ ഫ്രാങ്ക്ലിൻ ടവറിലുള്ള അപ്പാർട്ട്മെന്റിന്റെ അവസ്ഥ ഇപ്പോൾ ശോചനീയമാണ്. 2017 ൽ ജെറമിയുമായി സൗഹൃദത്തിലായ ഒരു യുവതി വീടിനുള്ളിലെ ഭയപ്പെടുത്തുന്ന അന്തരീക്ഷം നേരിട്ട് കണ്ടിരുന്നു. ഒരു കിടപ്പുമുറി മാത്രമുള്ള അപ്പാർട്ട്മെന്റിൽ വലിയ ഒരു ഗോഡൗണിൽ കൊള്ളാവുന്ന അത്രയും വസ്തുക്കളാണ് ഉള്ളത്. ഇവയിലെല്ലാം പൊടിയും അഴുക്കും പിടിച്ച് കറുത്തനിറത്തിലാണ് കാണപ്പെടുന്നത്. വൃത്തിഹീനമായ അന്തരീക്ഷമായതിനാൽ പാറ്റകളുടെ വിഹാരകേന്ദ്രമാണ് ഈ വീട്.

ron-jeremy-apartment.-trash

പാറ്റകളെ കൊല്ലുന്നതിനുപയോഗിക്കുന്ന സ്പ്രേയുടെ അനേകം ഒഴിഞ്ഞ കുപ്പികൾ ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്നു. ഉപയോഗം കഴിഞ്ഞ മരുന്നുകളുടെ ബോട്ടിലുകളും ഡിവിഡികളും കാലികുപ്പികളും ബോക്സുകളുമാണ് വീടുനിറയെ. അടുക്കളയിൽ പോലും നിൽക്കാനുള്ള സ്ഥലമില്ല എന്ന് യുവതി പറയുന്നു. അടുക്കളയിലെ മേശയുടെ മുകളിൽ നട്ട ചെടി വളർന്നു മേശയുടെ കാലുകളിലും തറയിലേക്കുമെല്ലാം പടർന്ന നിലയിലാണ്. തറയിൽ വിരിച്ച കാർപ്പറ്റാകട്ടെ വർഷങ്ങളോളം പഴക്കം ചെന്നിട്ടും വൃത്തിയാക്കാതെ കിടക്കുന്നു. കിടപ്പുമുറിയിൽ ഒരു ക്വീൻ സൈസ് ബെഡ് തറയിൽ ഇട്ടിരിക്കുന്നു. 

ron-jeremy-apartment.-inside

പേപ്പറുകളും കാർഡ് ബോർഡുകളും ഉപയോഗശൂന്യമായ വസ്തുക്കളും കുന്നുകൂട്ടിയിട്ട് വാതിൽ പൂർണ്ണമായി തുറക്കാനോ മുറികളിലൂടെ നടക്കാനോ ആവാത്ത നിലയിലാണ് ഈ വീട്.

English Summary- Adult Film Star Ron Jeremy House in Pathetic Condition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA