വില 147 കോടി! മുറ്റത്ത് ഗംഭീര പാർക്ക്; ഇത് മക്കൾക്ക് വേണ്ടി 'ബാറ്റ്മാൻ' താരം വാങ്ങിയ വീട്

ben-afleck-home
SHARE

സൂപ്പർഹീറോ കഥാപാത്രമായ ബാറ്റ്മാനായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ ഹോളിവുഡ് താരം ബെൻ അഫ്ലെക്കിന്റെ ലൊസാഞ്ചലസിലെ ആഡംബര സൗധം പുറംകാഴ്ചകൾ കൊണ്ടാണ് വ്യത്യസ്തമാകുന്നത്. തന്റെ മൂന്നു മക്കൾക്കും കളിക്കുന്നതിനു വേണ്ടി ഒരുക്കിയിരിക്കുന്ന പ്രത്യേക സൗകര്യങ്ങളാണ് ഇവിടുത്തെ ആകർഷണം.

അര ഏക്കർ സ്ഥലത്താണ് 13,483 ചതുരശ്രയടി വിസ്തീർണമുള്ള വീട് സ്ഥിതി ചെയ്യുന്നത്. ഏഴ് ഡീലക്സ് കിടപ്പുമുറികൾ, ഏഴ് ബാത്ത്റൂമുകൾ, ഇൻഡോർ സ്പാ, സ്ക്രീനിങ് റൂം, വീട്ടിലെ സഹായികൾക്കായി പ്രത്യേകം ക്വാർട്ടേഴ്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 

ben-afleck-home-park

മുറ്റത്ത് ഒരുക്കിയിരിക്കുന്ന കളിവീടാണ് പ്രധാന ശ്രദ്ധാകേന്ദ്രം. തൂണുകളിൽ ഉയർത്തി വച്ചിരിക്കുന്ന വീടിനോട് അനുബന്ധമായി ഒരു സ്ലൈഡും മൂന്ന് ഊഞ്ഞാലുകളും ഒരുക്കിയിരിക്കുന്നു. മറ്റൊരു ഭാഗത്തായി മനോഹരമായ സ്വിമ്മിങ് പൂളുമുണ്ട്. പൂളിലേക്ക് വന്നു വീഴാവുന്ന വിധത്തിൽ അതിനോട് ചേർന്ന് മറ്റൊരു സ്ലൈഡും ഒരുക്കിയിരിക്കുന്നു. ഇതിനുപുറമേ ട്രാംപൊലിനും പിക്നിക് ഏരിയയും മുറ്റത്തുതന്നെ ഒരുക്കിയിട്ടുണ്ട്. സിറ്റൗട്ടിനോട് ചേർന്നു ഒരു പിങ്ങ്- പോങ്ങ് ടേബിളും സ്ഥാപിച്ചിരിക്കുന്നു. 

ben-afleck-park

ഒരു ഓപ്പൺ എയർ കിച്ചണും അതിഥികളെ സൽക്കരിക്കുന്നതിനായി ബാർബെക്യു ഏരിയയും ഒരുക്കിയിട്ടുണ്ട്. വിന്റേജ് കാറുകളോട് ഏറെ കമ്പമുള്ളതിനാൽ വിശാലമായ ഒരു ഗ്യാരേജും മുറ്റത്തുണ്ട്. സ്പോർട്സിൽ ഏറെ താൽപര്യമുള്ള ബെൻ സമീപത്തുള്ള റിവേര കണ്ട്രി ക്ലബ്ബിലെ ഗോൾഫ് കളി വീട്ടിലിരുന്ന് കണ്ട് ആസ്വദിക്കുന്നതിനായി മുകളിലെ ബാൽക്കണിയിൽ ഒരു ടെലസ്കോപ്പ് സ്ഥാപിച്ചിട്ടുണ്ട്.

ben-afleck-family

മുൻ ഭാര്യയായിരുന്ന ജെന്നിഫർ ഗാർനറുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിന് ആറുമാസം മുൻപാണ് 146 കോടി രൂപ മുടക്കി ബെൻ ഈ ബംഗ്ലാവ് സ്വന്തമാക്കിയത്. വയലറ്റ്, സെറഫീൻ, സാമുവൽ എന്നിവരാണ് ബെന്നിന്റേയും ജെന്നിഫറിന്റേയും മക്കൾ.

English Summary- Batman Star Ben Afleck Luxury House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA