മുറ്റത്ത് മേഞ്ഞുനടക്കുന്ന സീബ്രകൾ; കാടിനു നടുവിൽ ഒരു ആഡംബരവീട്! വിലയോ...

zebra-masion
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കണ്ണെത്താദൂരത്തോളം മലനിരകൾക്ക് നടുവിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടി ഒറ്റപ്പെട്ട ഒരു വീട്. കൂട്ടിന് വീടിനുചുറ്റും സീബ്രകളും കൃഷ്ണമൃഗങ്ങളും അടക്കമുള്ള ജന്തുജാലങ്ങൾ. ജീവിക്കാൻ ഇത്തരം ഒരു സ്ഥലമാണ് നിങ്ങളുടെ സങ്കൽപ്പത്തിലുള്ളതെങ്കിൽ അത് യാഥാർത്ഥ്യമാക്കി തരുകയാണ് ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ റിസർവ്.

zebra-masion-animals

ദക്ഷിണാഫ്രിക്കയിലെ വൈൻ ലാൻഡുകളുടെ ഹൃദയഭാഗത്തായാണ് 1,19 ഏക്കർ വിസ്തൃതിയിൽ ടോർട്ടോയ്സ് ഹിൽ എന്ന് പേരുള്ള എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. ഒരു വീടും ഗസ്റ്റ് കോട്ടേജുകളും വിനോദത്തിനായുള്ള പ്രത്യേക ഇടവും എല്ലാം ഇവിടെയുണ്ട്. ആകെ ഏഴു കിടപ്പുമുറികളും 10 ബാത്ത്റൂമുകളാണ് ഉള്ളത്. എസ്റ്റേറ്റിന്റെ പലഭാഗത്തായി മനോഹരമായ കുളങ്ങളും അവയ്ക്ക് ചുറ്റും വൈൻ മുന്തിരിത്തോട്ടവും ആപ്രിക്കോട്ട് തോട്ടവും ഒരുക്കിയിരിക്കുന്നു. 

zebra-masion-dine

പ്രധാന കെട്ടിടത്തിൽ ഗ്ലാസ് കൊണ്ടുള്ള ഭിത്തികളാണ് ഏറെയും. മലനിരകളുടെയും പുൽമേടുകളുടെയും സൗന്ദര്യം എപ്പോഴും ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് രൂപകല്പന. പലഭാഗത്തുനിന്നും കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ആഹാരം കഴിക്കുന്നതിനു വേണ്ടി രണ്ട് ഡൈനിങ് ഏരിയയും ഇവിടെയുണ്ട്. ജിം, എലവേറ്റർ, സോളാർ ഫാം, ജനറേറ്റർ, സ്പാ റൂം, ഫയർ പ്ലേസ് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ . 

zebra-masion-living

സമീപമുള്ള പുൽമേടുകളിൽ മേയാനെത്തുന്ന സീബ്രകളും മറ്റും എസ്റ്റേറ്റിന്റെ മുറ്റത്തേക്ക് എത്തുന്നത് ഇവിടെ ജീവിക്കുന്നവർക്ക് വ്യത്യസ്തമായ ഒരു അനുഭവമാവും സമ്മാനിക്കുക. 2014ലാണ് ടോർട്ടോയ്സ് ഹില്ലിന്റെ നിർമ്മാണം പൂർത്തിയായത്. ബഹളങ്ങളിൽ നിന്നെല്ലാം നീങ്ങി പ്രകൃതിയുടെ മടിത്തട്ടിൽ ഒരുക്കിയിരിക്കുന്ന ഈ സ്വപ്നഭൂമിക്ക് 36.8 കോടി രൂപയാണ് ഉടമസ്ഥർ വില നിശ്ചയിച്ചിരിക്കുന്നത്.

zebra-masion-aerial

English Summary- House in the midle of forest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA