അന്ന് 730 കോടിയുടെ പ്ലേബോയ് മാൻഷനിൽ ആഡംബരജീവിതം, ഇന്ന് വാടകവീട്ടിൽ; പ്രശസ്ത നടിയുടെ ജീവിതം

holly-madison-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

പ്രശസ്ത അഡൽറ്റ് മാഗസിനായ പ്ലേബോയിലൂടെ നിരവധി ആരാധകരെ നേടിയ സൂപ്പർ മോഡൽ ഹോളി മാഡിസന്റെ പുതിയ താമസസ്ഥലം ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ നേടിക്കഴിഞ്ഞു. മാഗസിൻ ഉടമയായിരുന്ന ഹ്യൂഗ് ഹെഫ്നറിന്റെ പടുകൂറ്റൻ ബംഗ്ലാവിലാണ് താരം മുൻപ് അത്യാഡംബരജീവിതം ജീവിച്ചിരുന്നത്. എന്നാൽ ഹ്യൂഗിന്റെ മരണത്തോടെ ഹോളിയുടെ ജീവിതം മാറിമറിഞ്ഞു. പ്ലേബോയ് മാൻഷനിൽ നിന്ന് പടിയിറങ്ങിയ ഹോളി, ഇപ്പോൾ താരതമ്യേന ഒരു സാധാരണ വീട്ടിലാണ് താമസിക്കുന്നത്.

holly-madison-playboy-mansion-1
ഹോളി, പ്ലേബോയ് മാൻഷനിൽ താമസിച്ചിരുന്നപ്പോൾ എടുത്ത ചിത്രം

22,000 ചതുരശ്രയടി വിസ്തീർണത്തിൽ ആഡംബര സൗകര്യങ്ങളോടെയുള്ള ബംഗ്ലാവിലാണ് ജീവിച്ചിരുന്നതെങ്കിലും മാഡിസന്റെ പുതിയ വാടക വീട്ടിൽ അത്തരം ആഡംബരങ്ങൾ ഒന്നുമില്ല. ഒരു സാധാരണ കുടുംബത്തിന് ജീവിക്കാനുള്ള സൗകര്യങ്ങൾ മാത്രമാണ് ലാസ്വേഗസിലെ വീട്ടിലുള്ളത്. 2200 ചതുരശ്രയടിയാണ് വീടിൻറെ വിസ്തീർണ്ണം.നാലു കിടപ്പുമുറികളും മൂന്നു ബാത്ത്റൂമുകളാണ് ഇവിടെയുള്ളത് .

holly-madison-simple-home
പുതിയ വീട്

ഹെഫ്നറിന്റെ പ്ലേബോയ് ബംഗ്ലാവിലാകട്ടെ 12 കിടപ്പുമുറികളും 21 ബാത്ത്റൂമുകളുമാണ് ഉണ്ടായിരുന്നത്. ഇതിനുപുറമേ ഹോം തിയറ്റർ, വൈൻ നിലവറ, ഗെയിം ഹൗസ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങൾക്ക് നടുവിലായിരുന്നു മാഡിസന്റെ ബംഗ്ലാവിലെ ജീവിതം. ടെന്നീസ് / ബാസ്ക്കറ്റ് ബോൾ കോർട്ട് വെള്ളച്ചാട്ടത്തോട് കൂടിയ മനോഹരമായ സ്വിമ്മിംഗ് പൂൾ, കൃത്രിമ അരുവി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആഡംബര കാഴ്ചകളാണ് അഞ്ചേക്കർ സ്ഥലത്ത് നിർമ്മിച്ച പ്ലേഹൗസ് ബംഗ്ലാവിൽ ഉൾപ്പെടുത്തിയിരുന്നത്.

holly-madison-humble-home-08

എന്നാൽ ഇതുമായി ചേർത്തു നോക്കിയാൽ മാഡിസന്റെ ലാസ് വേഗാസിലെ വാടകവീട്ടിൽ ഡൈനിങ് ഏരിയ, ലിവിങ് ഏരിയ, ഓപ്പൺ കിച്ചൺ എന്നിങ്ങനെ മിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. 

hugh-hufner-with-girlfriends

മാഡിസൺ അടക്കം ഹ്യൂഗ് ഹെഫ്നറുടെ മൂന്ന് കാമുകിമാരാണ് ഒരേസമയം പ്ലേബോയ് ബംഗ്ലാവിൽ താമസിച്ചിരുന്നത്. 2017 ൽ ഹെഫ്നർ മരിച്ച ശേഷം 730 കോടി രൂപയ്ക്കാണ് പടുകൂറ്റൻ ആഡംബരസൗധം ഡാരെൻ മെട്രോപൗലസ് എന്ന ബില്യണയർ സ്വന്തമാക്കിയത്. 

English SUmmary- Ex PlayBoy Star Moves to Simple Home from PlayBoy Mansion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA