വീടിനുള്ളിൽ ശവപ്പെട്ടികൾ! ഭയപ്പെടുത്തും ഈ സെമിത്തേരിവീട്

coffin-house
ചിത്രങ്ങൾക്ക് കടപ്പാട് - സാമൂഹികമാധ്യമം
SHARE

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഹിറ്റായ ഒന്നാണ് ഈ മേരിലാന്‍ഡ്‌ വീട്. 1,500 ചതുരശ്രയടിയുള്ള ഈ വീട് അറിയപ്പെടുന്നത് 'കോഫിന്‍ ഹൗസ്' എന്നാണ്. വാടകയ്ക്ക് നല്‍കാനായി പരസ്യകോളത്തില്‍ വന്നതോടെയാണ് ഈ വീട് ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്. പുറമേ നിന്ന് നോക്കിയാല്‍ തന്നെ ഒരല്‍പം 'ക്രീപ്പി ' ലുക്ക് നല്‍കുന്നതാണ് ഈ വീട്. വൈറ്റ് ആന്‍ഡ്‌ ഗ്രേ ബ്രിക്കുകള്‍ കൊണ്ടാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. $225,000 ഡോളര്‍ ആണ് ഈ വീടിന്റെ വാടക എന്നാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. 

cofin-house-bed

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് തീമില്‍ ആണ് വീടിനകം ചെയ്തിരിക്കുന്നത്. വീട്ടിനുള്ളില്‍ എവിടേക് നോക്കിയാലും ചെറുതും വലുതുമായ  ശവപ്പെട്ടികള്‍ കാണാം. ലിവിംഗ് റൂം ,ഡൈനിങ്ങ്‌ റൂം , അടുക്കള എന്നിവ അടങ്ങിയതാണ് വീടിന്റെ താഴത്തെ നില. ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് തീമില്‍ ചെയ്ത അടുക്കള അതിഗംഭീരം എന്ന് പറയാതെ വയ്യ.

coffin-house-living

ഫൈവ് സൈഡഡ് സീലിംഗ് ആണ് കിടപ്പറ. ഇത് ശരിക്കും ഒരു ശവപ്പെട്ടിയുടെ ഫീല്‍ ആണ് നല്‍കുന്നത്. സീലിംഗ് ആകെ കണ്ണാടികളും നല്‍കിയിട്ടുണ്ട്. അര എക്കര്‍ വരുന്ന വീടിന്റെ പിന്‍വശത്ത് ഒരു കല്ലറയും അതില്‍ 'റസ്റ്റ്‌ ഇന്‍ പീസ്‌' എന്ന എഴുത്തും കാണാം. ഒപ്പം കുരിശുകളും സെമിത്തേരി എന്ന എഴുത്തും കൂടി ആകുമ്പോള്‍ ആരും പറഞ്ഞു പോകും ഇതൊരു 'ശവപ്പെട്ടിവീട്' തന്നെ എന്ന്.

coffin-house-out

ഇതിനോട് ചേര്‍ന്ന് ഒരു ബാറും ഒരുക്കിയിട്ടുണ്ട്. ഇതിനുള്ളില്‍ കുപ്പികള്‍ക്കിടയില്‍ ഒരു തലയോട്ടിയും കാണാം. ഈ ബാര്‍ ഹൗസിന്റെ സീലിംഗ് ഒരു ചിലന്തി വല പോലെയാണ് ചെയ്തിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ഗ്യാരേജ് സ്കള്‍ തീമിലാണ് ചെയ്തിരിക്കുന്നത്. 

English Summary- Coffin House Architecture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA