കളി തോറ്റു; പിന്നാലെ 54 കോടിക്ക് വീട് വിൽപനയ്ക്ക് വച്ച് സെറീന വില്യംസ്!

sereena-williams-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഓസ്ട്രലിയന്‍ ഓപ്പണ്‍ നഷ്ടമായതിനു പിന്നാലെ സെറീന വില്യംസിന്റെ ബെവര്‍ലി ഹില്‍സിലെ വീട് 7.5 മില്യന്‍ ഡോളറിനു വില്‍പനയ്ക്ക്. 2017 ല്‍ 6.5 ദശലക്ഷം ഡോളറിനാണ് സെറീന ഈ വീട് സ്വന്തമാക്കിയത്. 6,000 ചതുരശ്രയടിയുള്ള അഞ്ചു കിടപ്പറകളുള്ള വീടാണിത്. വൈന്‍ സെല്ലാര്‍ , യോഗ റൂം , ബാര്‍ , ജിം എന്നിവ അടങ്ങിയതാണ് സ്പാനിഷ് ശൈലിയില്‍ തീര്‍ത്ത ഈ വീട്. 

serena-williams-house

റെഡ്ഡിറ്റ് സ്ഥാപക ഉടമകൂടിയായ അലക്‌സ് ഒഹാനിയന്‍ ആണ് സെറീനയുടെ ഭര്‍ത്താവ്. ഇവരുടെ മകള്‍ അലക്‌സിസ് ഒഹാന്യന്‍ ജൂനിയറിനായാണ് സെറീന ഈ വീട് വാങ്ങിയത്.  സ്പാനിഷ് സ്റ്റൈലിലാണ് വീടിന്റെ എക്സ്റ്റീരിയറെങ്കിലും സമകാലിക  മാതൃകയിലാണ് വീടിന്റെ ഇന്റീരിയര്‍. 

serena-williams-house-insid

തൂവെള്ള നിറത്തിലാണ് വീടിന്റെ ഇന്റീരിയര്‍ പെയിന്റ് ചെയ്തിരിക്കുന്നത്. വീടിന് പുറത്ത് ചെറിയൊരു സ്വിമ്മിങ് പൂളും ക്രമീകരിച്ചിട്ടുണ്ട്. കലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് സെറീന വില്യംസിന്റെ വീട്. ലോകപ്രസ്തരായ സെലിബ്രിറ്റികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണിത്. എന്തിനാണ് ഇത്രയേറെ സൗകര്യങ്ങള്‍ നല്‍കി നിര്‍മ്മിച്ച വീട് പെട്ടെന്ന് സെറീന വില്‍പനയ്ക്ക് വച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. 

serena-williams-house-bath

English Summary- Sereena Williams List House after Game Loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA