ലോകസിനിമയുടെ നഷ്ടം; 'ബ്ലാക്ക് പാന്തർ' താരം അവസാനദിനങ്ങൾ കഴിഞ്ഞ വീട് വാടകയ്ക്ക്

chadwick-boseman-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബ്ലാക്ക് പാന്തർ എന്ന സൂപ്പർഹീറോ കഥാപാത്രത്തെ അനശ്വരമാക്കിയ ചാഡ്വിക് ബോസ്മാന്റെ ലൊസാഞ്ചലസിലെ വീട് വാടകയ്ക്ക്. കാൻസർ ബാധയെ തുടർന്ന് കഴിഞ്ഞ വർഷം മരണപ്പെട്ട താരം തന്റെ അവസാനദിനങ്ങൾ ചിലവിട്ടത് ഈ വീട്ടിലാണ്. 

chadwick-boseman-house-upper

3310 ചതുരശ്ര അടിയുള്ള വീട്, അടുത്തിടെയാണ് വാടകയ്ക്ക് കൊടുക്കുന്നതായി അറിയിച്ചുകൊണ്ട് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്. രണ്ടു നിലകളുള്ള വീട്ടിൽ നാലു കിടപ്പുമുറികളും നാലു ബാത്ത്റൂമുകളുമാണ് ഉള്ളത്. ആധുനിക ശൈലിയിലുള്ള അടുക്കളയോട് ചേർന്ന് ഒരു ബ്രേക്ക് ഫാസ്റ്റ് റൂമും ഉണ്ട്.

chadwick-boseman-dine

നിറയെ ജനാലകളോടുകൂടിയ വിശാലമായ മാസ്റ്റർ ബെഡ്റൂമിൽ ഇരുന്നാൽ പുറത്തെ പച്ചപ്പിന്റെ മനോഹാര്യത പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കും. ടെറസ്സിലും വരാന്തയിലുമായി ധാരാളം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

chadwick-boseman-bed

രണ്ടാംനിലയിൽ നിന്നും കയറാവുന്ന വിധത്തിൽ പുറത്ത് സജ്ജീകരിച്ചിരിക്കുന്ന വിശ്രമസ്ഥലമാണ് മറ്റൊരു ആകർഷണം. ഇവ കൂടാതെ സൺറൂം, ഹോംതിയറ്റർ ഏരിയ, ഓഫീസ് സ്പേസ്, വെറ്റ് ബാർ എന്നിവയും വീട്ടിലുണ്ട്. പുൽത്തകിടികൾ കൊണ്ട് അലങ്കരിച്ച വിശാലമായ മുറ്റത്തും കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് സമയം ചിലവിടാൻ ആവുന്ന വിധത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു.

chadwick-boseman-kitchen

പുൽത്തകിടിക്ക് പുറമേ നാരകവും ഓറഞ്ച് മരങ്ങളും ധാരാളമായി വീടിനുചുറ്റും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇവ പരിപാലിക്കുന്ന തോട്ടക്കാരനുള്ള ശമ്പളം അടക്കം 7.3 ലക്ഷം രൂപയാണ് വീടിന്റെ മാസവാടക. ഫർണിച്ചറുകൾ പൂർണമായി നീക്കം ചെയ്ത ശേഷം മാത്രമാവും വീട് വാടകയ്ക്ക് നൽകുന്നത്. 2016 ൽ 12.7 കോടി രൂപയ്ക്കാണ് ബോസ്മാൻ ഈ വീട് സ്വന്തമാക്കിയത്.

chadwick-boseman

English Summary- Chadwick Boseman House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA