ഇതാണ് സ്നേഹം; സെറീനയ്ക്കായി സർപ്രൈസ്; വീനസ് വില്യംസിന്റെ 72 കോടിയുടെ വീട് കണ്ടോ!

venus-williams-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ചെറുപ്പം മുതൽ നിറത്തിന്റെ പേരിലുള്ള അവഗണകളോടും കഷ്ടപ്പാടുകളോടും പോരടിച്ച് ടെന്നീസ് കോർട്ടിൽ ഇതിഹാസം രചിച്ചവരാണ് സഹോദരിമാരായ സെറീന വില്യംസും വീനസ് വില്യംസും. ടെന്നീസിൽ ലോകത്തിലെ മുൻ ഒന്നാം നമ്പർ താരമായ വീനസ് വില്യംസിന്റെ ഫ്ലോറിഡയിലെ ജൂപ്പിറ്റർ ഐലൻഡിലുള്ള വീട് ഏത് റിസോർട്ടിനോടും കിടപിടിക്കുന്ന ഒന്നാണ്. രണ്ടുവർഷം മുൻപാണ് കടലിനു സമീപമുള്ള  മനോഹരമായ ഈ വീട് താരം സ്വന്തമാക്കിയത്.

venus-williams-luxury-home

അവിവാഹിതയായ വീനസ് സഹോദരിക്കും കുടുംബത്തിനുമായി ഏറ്റവും ഹൃദ്യമായ സൗകര്യങ്ങളാണ് തന്റെ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. സെറീനയും ഭർത്താവും റെഡിറ്റ് സഹസ്ഥാപകനുമായ അലക്സിസ് ഒഹാനിയനും മകളും വിരുന്നെത്തുമ്പോൾ താമസിക്കാൻ ഒരു പ്രൈവറ്റ് കോട്ടേജ് തന്നെ ഇവിടെ നിർമിച്ചിട്ടുണ്ട്. സെറീനയ്ക്കുമുണ്ട് കോടികൾ വിലമതിക്കുന്ന ആഡംബരവീട്. അവിടെ സഹോദരി വീനസിനായും പ്രത്യേക ഇടങ്ങൾ സ്നേഹത്തോടെ മാറ്റിവച്ചിട്ടുണ്ട്. അടുത്തിടെ സെറീനയുടെ 54 കോടിയുടെ വീട് വിൽപനയ്ക്ക് വച്ചിരുന്നു.

venus-williams-home-inside

വീടിന് പുറത്ത് ഒരു സ്വിമ്മിംഗ് പൂളും ഒരുക്കിയിട്ടുണ്ട്. പുറംകാഴ്ചകൾ ആസ്വദിച്ചു കൊണ്ട് ഭക്ഷണം പാകം ചെയ്യാനും കുടുംബത്തിന് ഒന്നായി സമയം ചെലവിടാനും പൂളിനോട് ചേർന്ന് ഒരു ഓപ്പൺ കിച്ചനും വിശ്രമ സ്ഥലവുമുണ്ട്. ഇവിടെ ഒരു ടെലിവിഷനും ഉൾപ്പെടുത്തിയിരിക്കുന്നു. തെങ്ങുകൾ അടക്കം ധാരാളം വൃക്ഷങ്ങളും പുൽത്തകിടികളും വീടിനുചുറ്റുമായി നട്ടുവളർത്തിയിട്ടുണ്ട്. എന്നാൽ എസ്റ്റേറ്റിൽ എവിടെയും ടെന്നീസ് കോർട്ട് ഉൾപ്പെടുത്തിയിട്ടില്ല.

venus-williams-home-bed

മൂന്നു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ഗസ്റ്റ് കോട്ടേജുകളും പ്രധാന വീടും കൂടി ചേർത്താൽ 10,000 ചതുരശ്ര അടിയാണ് വിസ്തീർണം. കോട്ടേജുകളിലെ ലിവിങ് റൂമുകളും ഡൈനിങ് ഏരിയകളും അടക്കം ആകെ 25 മുറികളാണ് വീട്ടിലുള്ളത്. വീടിനുള്ളിൽ സ്വാഭാവിക വെളിച്ചം ലഭിക്കത്തക്ക രീതിയിൽ ധാരാളം ജനാലകൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രധാന അടുക്കളയിലും ഡൈനിങ് ഏരിയയിലും വിശ്രമമുറിയിലും മനോഹരമായ ഹാങ്ങിങ് ലൈറ്റുകൾ നൽകിയിരിക്കുന്നു. ബാത്ത് ടബ് ഉൾപ്പെടുത്തിയിട്ടുള്ള വിശാലമായ ബാത്റൂമാണ് മറ്റൊരു സവിശേഷത.

venus-williams-pool

വീട്ടിലിരുന്ന് നോക്കിയാൽ കടലിന്റെ ഭംഗി ആസ്വദിക്കാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒരേക്കർ സ്ഥലത്തോട് ചേർന്ന് പ്രൈവറ്റ് ബീച്ചിലേക്ക് എത്തുന്നതിനായി ഒരു നടപ്പാതയും ഒരുക്കിയിരിക്കുന്നു. 72 കോടി രൂപ മുടക്കിയാണ് വീനസ് ഈ സ്വപ്നഗൃഹം സ്വന്തമാക്കിയത്.

visionhaus-wimbledon-daytwelve_563.jpg

English Summary- Venus Williams Luxury Beach Side Mansion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA