യൂട്യൂബ് പിറന്ന വീട് വിൽപനയ്ക്ക്; വില കോടികൾ! കോവിഡ് കാലത്ത് ഹിറ്റായി യൂട്യൂബ്

youtube-founder-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കലിഫോർണിയയിലെ മെൻലോ പാർക്കിലുള്ള ഈ ഇരുനില വീട് കാഴ്ചയിൽ ഒരു സാധാരണ വീട് തന്നെയാണ്. എന്നാൽ ഈ വീടിന് ചരിത്രത്തിലുള്ള പ്രാധാന്യം അത്ര സാധാരണമല്ല. കാരണം ഈ വീടിന്റെ കാർ ഗ്യാരേജിലാണ് യൂട്യൂബ് പിറന്നത്.യൂട്യൂബിന്റെ സ്ഥാപകരായ ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നിവർ രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഗ്യാരേജിൽ ഇരുന്നാണ് തങ്ങളുടെ വിഡിയോ സ്റ്റാർട്ടപ്പിന് രൂപം നൽകിയത്. ഇപ്പോൾ ചരിത്രത്തിൻറെ ഭാഗമായ വീട് വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് തന്നെയാണ് ഗ്യാരേജ് സ്ഥിതി ചെയ്യുന്നത്.

youtube-founde

 3256 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. അറ്റാച്ച്ഡ് ബാത്റൂമുകളോടു കൂടിയ നാലു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. മുൻഭാഗത്തായി ഒരു പോർച്ചും ചെറിയ ബേസ്മെന്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാമിലി റൂം, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഏരിയ എന്നിങ്ങനെ സാധാരണ വീടുകളിലെ സൗകര്യങ്ങൾ തന്നെയാണ് ഇവിടെയുള്ളത്. ലിവിങ് റൂമിലും ഫാമിലി റൂമിലും ഫയർ പ്ലേസുകളുണ്ട്.

youtube-home-bed

വീടിനു പുറത്ത് കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് സമയം പങ്കിടാൻ ധാരാളം ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ള നിറത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് വീടിന്റെ ഉൾഭാഗം സെറ്റ് ചെയ്തിരിക്കുന്നത്. ബാത് ടബോടു കൂടിയ വിശാലമായ ബാത്ത്റൂമാണ് മാസ്റ്റർ ബെഡ്റൂമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

youtube-home-kitchen

41.5 കോടി രൂപയാണ് വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2012 ൽ ചാഡ് ഹർലി, പീറ്റർ ഹാർട്ട്വൽ എന്ന വ്യക്തിക്ക് വീട് കൈമാറ്റം ചെയ്തിരുന്നു. 24 കോടി രൂപയ്ക്കാണ് ഹാർട്ട്വൽ അന്ന് യൂട്യൂബ് വീട് സ്വന്തമാക്കിയത്. കോവിഡ് കാലത്ത് വൻവളർച്ചയാണ് യൂട്യൂബ് രേഖപ്പെടുത്തിയത്. മലയാളികളടക്കം ഇപ്പോൾ യൂട്യൂബ് ഇല്ലാത്തവർ ചുരുക്കം. ഇതുകൊണ്ട്  ഉപജീവിക്കുന്നതും കോടിക്കണക്കിനു ആളുകളാണ്.

English Summary- Youtube Founded Garage for Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA