അതിമനോഹരം! ഗോവയിൽ സ്വപ്നതുല്യമായ വീട് സ്വന്തമാക്കി യുവരാജ് സിങ്

yuvraj-singh-goa-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

സൂര്യോദയവും സൂര്യാസ്തമനവും കടലിന്റെ സൗന്ദര്യവും ആസ്വദിക്കാനാവുന്ന വിധത്തിൽ കുന്നിനു മുകളിൽ ചുറ്റും പച്ചപ്പു നിറഞ്ഞ ശാന്തസുന്ദരമായ ഒരു വീട്. ഇങ്ങനെയൊരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകുമോ. ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്.

Yuvraj-Singh-Goa-house

ഗോവയിലെ മോർജിമിലാണ് യുവരാജ് സിങ്ങിന്റെ മനോഹരമായ ഈ അവധിക്കാല വസതി സ്ഥിതി ചെയ്യുന്നത്. ചപോര നദി കടലിൽ ചേരുന്ന കാഴ്ച ഇവിടെയിരുന്ന് ആസ്വദിക്കാനാവും. കുന്നിനു താഴെയയായി പച്ചപ്പു നിറഞ്ഞ ഗോവൻ ഗ്രാമങ്ങളും മനംമയക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. തിരക്കുകളിൽ നിന്നുമകന്ന് സ്വകാര്യത ആസ്വദിക്കാനാവുന്ന വിധത്തിലാണ് വീടിന്റെ നിർമ്മാണം.വെള്ളയും നീലയും നിറങ്ങൾക്ക് പ്രാധാന്യം നൽകിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പല തട്ടുകളായി ടൈലുകൾ പാകിയ മുറ്റമാണ് ഉള്ളത്. മുറ്റത്തിന്റെ ഒരു ഭാഗത്ത് വിശാലമായ സ്വിമ്മിംഗ് പൂളും ഒരുക്കിയിരിക്കുന്നു.

Yuvraj-Singh-goa-home-bed

ലാളിത്യത്തിന് പ്രാധാന്യം നൽകുന്ന അകത്തളമാണ് പ്രധാന പ്രത്യേകത..ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള എന്നിവിടങ്ങളിലെല്ലാം മിതമായ സൗകര്യങ്ങൾ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ കിടപ്പുമുറികൾക്കും പ്രത്യേക ബാൽക്കണികൾ ഉണ്ട്. ആവശ്യാനുസരണം പൂർണ്ണമായി തുറന്നിടാവുന്ന തരത്തിലാണ് ബാൽക്കണികളിലേക്കുള്ള വാതിലുകൾ സജ്ജീകരിച്ചിരിക്കുന്നത്. താഴത്തെ നിലയിലെ പ്രധാന കിടപ്പുമുറിയിൽ പുറം കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് പുസ്തകം വായിക്കാനും വിശ്രമിക്കാനും സാധിക്കുന്ന തരത്തിൽ ഒരു കിടക്കയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Yuvraj-Singh-Goa-home-inside

പ്രതികൂല കാലാവസ്ഥകളിൽ കേടുപാടുണ്ടാകാത്ത വിധം ഭൂമിയുടെ പ്രത്യേകതയ്ക്കും ഗോവയിലെ കാലാവസ്ഥയ്ക്കും യോജിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 

Yuvraj-Singh-Goa-home-interior

English Summary- Yuvraj Singh Holiday Home in Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA