ഒരു തലമുറയെ ത്രസിപ്പിച്ച നായിക; കേറ്റ് വിൻസ്‌ലറ്റിന്റെ 'ടൈറ്റാനിക്' വീട് കണ്ടോ!

HIGHLIGHTS
  • സൂപ്പർഹിറ്റ് ചിത്രമായ ടൈറ്റാനിക്കിലെ കപ്പൽപോലെ വിശാലമാണ് വീട്. 41.5 കോടിയാണ് വില..
kate-winslet-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ടൈറ്റാനിക്കിലെ റോസിനെ ആർക്കെങ്കിലും മറക്കാനാകുമോ? എത്ര ചെറുപ്പക്കാരുടെ മനസ്സിലാണ് ആ സുന്ദരി കൂടുകൂട്ടിയത്. പിന്നെയും പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ നിരവധി ചിത്രങ്ങളിൽ കേറ്റ് അഭിനയിച്ചു. കേറ്റിന്റെ ആദ്യകാല വസതികളിൽ ഒന്നായ ന്യൂയോർക്കിലെ വെസ്റ്റ് ചെൽസിയിലുള്ള വീട് താരത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ ടൈറ്റാനിക്കിലെ കപ്പൽപോലെ വിശാലമാണ്. ഫ്ലാറ്റ് സമുച്ചയത്തിന്റെ ഏറ്റവും മുകളിലുള്ള അപ്പാർട്ട്മെന്റിന്റെ വില്പന കഴിഞ്ഞ ദിവസമാണ് നടന്നത്.

kate-winslet-dine

ന്യൂയോർക്ക് സിറ്റിയുടെ ഹൃദയഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത്. മുകൾനിലയിൽ ആയതിനാൽ ധാരാളം വെളിച്ചം കടന്നെത്തും എന്നതാണ് പ്രധാന സവിശേഷത. 3018 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. നാലു കിടപ്പുമുറികളും മൂന്ന് ബാത്ത് റൂമുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 

kate-winslet-house-terrace

വിസ്തൃതമായ ഇടനാഴിയിൽ നിന്നുമാണ് സ്റ്റെയർകെയ്സ് ആരംഭിക്കുന്നത്. അതിഥികളെ സ്വീകരിക്കാനുള്ള സ്ഥലവും ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും അതിവിശാലമായ ഒറ്റഹാളിൽ ഒരുക്കിയിരിക്കുന്നു. 13 അടി ഉയരത്തിലാണ് സീലിങ് ഉള്ളത്. മുറിയുടെ വലുപ്പം  എടുത്തുകാട്ടാൻ ഇത് സഹായിക്കുന്നുണ്ട്. 

kate-winslet-house-interior

സ്ഥലസൗകര്യത്തിന്റെ കാര്യത്തിൽ കിടപ്പുമുറികളും പിന്നോട്ടല്ല. നഗരത്തിലെ കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ വലിയ ജനാലകളാണ് കിടപ്പുമുറികളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. അഡീഷനൽ ലിവിങ് റൂമിൽ നിന്നുമാണ് ടെറസിലേക്ക് പ്രവേശിക്കുന്നത്. ഹഡ്സൺ നദിയടക്കം മനോഹരമായ കാഴ്ചകൾ വിശാലമായ ടെറസിൽനിന്നാൽ ആസ്വദിക്കാനാകും. കുടുംബത്തിന് ഒത്തുചേർന്നു സമയം പങ്കിടുന്നതിനായി ടെറസിൽ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. 41 കോടി 48 ലക്ഷം രൂപയ്ക്കാണ് മനോഹരമായ ഈ വീട് വിറ്റുപോയത്.

English Summary- Kate Winslet House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA