പ്രസിദ്ധമായ വീട് വിറ്റു സൂപ്പർതാരം ടോം ക്രൂസ്; വില 287 കോടി!

tom-cruise-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഹോളിവുഡ് ആക്ഷൻ ഹീറോ ടോം ക്രൂസിന്റെ  കൊളറാഡോയിലെ ബംഗ്ലാവ് അവിശ്വസനീയമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. മലനിരകളുടെ താഴെയാണ് തടിയിൽ തീർത്ത മനോഹര സൗധം സ്ഥിതി ചെയ്യുന്നത്. 320 ഏക്കർ എസ്റ്റേറ്റിനു നടുവിൽ സ്ഥിതി ചെയ്യുന്ന വീട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കണ്ണഞ്ചുന്ന വിലയ്ക്ക് വിറ്റു പോയത്.

ബംഗ്ലാവിന്റെ ഡിസൈനിങ്ങിനു തന്നെ വർഷങ്ങൾ വേണ്ടിവന്നു. ഒടുവിൽ 1994 ലാണ് നിർമ്മാണം പൂർത്തിയായത്. കരിങ്കല്ലും ദേവദാരുവിന്റെ തടിയുമാണ് പ്രധാനമായും നിർമാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലഞ്ചരുവിൽ ഒറ്റപ്പെട്ട വീടാണിത്. പ്രധാന വഴിയിൽ സ്ഥാപിച്ച ഗേറ്റിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ഡ്രൈവ് വേയിലൂടെ സഞ്ചരിച്ചാൽ ഈ സ്വപ്നഗൃഹത്തിൽ എത്തിച്ചേരാനാകും.

tome-cruise-home

രണ്ടു നിലകളിലായി ഏഴ് കിടപ്പുമുറികളും ഒൻപത് ബാത്ത്റൂമുകളുമാണ് ബംഗ്ലാവിൽ ഉള്ളത്.10,000 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണ്ണം. തൂണുകൾ അടക്കം തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ മൂന്നു കിടപ്പുമുറികളും ഗസ്റ്റ് ലോഡ്ജും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ വിശാലമായ പൂൾ ടേബിൾ ഏരിയയും ഒരുക്കിയിരിക്കുന്നു.

tom-cruise-colorado-home-inside

ചുറ്റുമുള്ള മലനിരകളിലെ കാഴ്ചകൾ വീടിനുള്ളിലിരുന്ന് ആസ്വദിക്കാവുന്ന വിധത്തിൽ വലിയ ജനാലകളാണ് ഓരോ മുറിയിലും നൽകിയിരിക്കുന്നത്. ബംഗ്ലാവിന്റെ പലഭാഗങ്ങളിലായി ധാരാളം ഫയർ പ്ലേസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജിം, മൂന്നു കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജ് എന്നിവയാണ് മറ്റു സൗകര്യങ്ങൾ. കുടുംബാംഗങ്ങൾക്ക് പുറംകാഴ്ചകൾ ആസ്വദിച്ചുകൊണ്ട് വിശ്രമിക്കാൻ സാധിക്കുന്ന തരത്തിൽ ഇരിപ്പിടങ്ങളും വീടിനുപുറത്ത് ഒരുക്കിയിട്ടുണ്ട്.

tom-cruise-colorado-home-aerial

287 കോടി രൂപയ്ക്കാണ് ഈ ആഡംബര കൊട്ടാരത്തിന്റെ വിൽപന നടന്നത്. വിൽപനക്കായി പരസ്യം നൽകി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കരാർ ഉറപ്പിക്കുകയായിരുന്നു. 2014ലും ടോം ക്രൂസ്  ബംഗ്ലാവ് വിൽക്കാൻ പദ്ധതിയിട്ടിരുന്നു. 430 കോടി രൂപയായിരുന്നു അന്ന് വിലയായി ആവശ്യപ്പെട്ടിരുന്നത്.

English Summary- Tom Cruise Colorado House Sold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA