അന്ന് സുന്ദരികളുടെ വിഹാരകേന്ദ്രം; ഇന്ന് പ്ലേബോയ് കൊട്ടാരത്തിന്റെ അവസ്ഥ കണ്ടോ!

HIGHLIGHTS
  • നിശാപാർട്ടികളും സുന്ദരികളുമൊക്കെയായി ഒരു കാസനോവ ജീവിതമായിരുന്നു ഹഫ്‌നറിന്റേത്.
playboy-mansion-old
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ലോകപ്രശസ്ത അഡൾറ്റ് മോഡൽ മാഗസിനായ പ്ലേബോയിയുടെ സ്ഥാപകനായിരുന്ന ഹ്യൂഗ് ഹെഫ്നറിന്റെ പ്ലേബോയ് മാൻഷൻ, ഏതാനും വർഷങ്ങൾക്കു മുൻപുവരെ ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു. നിശാപാർട്ടികളും മദ്യസൽക്കാരങ്ങളും സുന്ദരികളുമൊക്കെയായി ഒരു കാസനോവ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അന്ന് സുന്ദരികളായ മോഡലുകളുടെ വിഹാരകേന്ദ്രമായിരുന്നു ഈ ആഡംബര ബംഗ്ലാവ്. മോഡൽ ഷൂട്ടുകളുടെ ലൊക്കേഷനായും ബംഗ്ലാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

hufner-house

എന്നാൽ ഇന്ന് സർവപ്രതാപവും നഷ്ടപ്പെട്ട് മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പടുകൂറ്റൻ ബംഗ്ലാവ്. 2016ലാണ് ഹെഫ്നർ ബംഗ്ലാവ് വിറ്റത്. അതിനുശേഷം 2017 ൽ തന്റെ മരണംവരെ ബംഗ്ലാവിൽ വാടകക്കാരനായി ആയിരുന്നു ഹെഫ്നറിന്റെ താമസം.ബംഗ്ലാവിനുള്ളിലെ കണ്ണഞ്ചിക്കുന്ന ആഡംബര വസ്തുക്കൾ അദ്ദേഹത്തിന്റെ മരണശേഷം ഏതാണ്ട് പൂർണമായിത്തന്നെ അപഹരിക്കപ്പെട്ടു. സ്വർണ്ണം പൂശിയ പ്രതിമകളും വിലപിടിപ്പുള്ള പെയിന്റിംഗുകളും ഫർണിച്ചറുകളും മുറ്റത്തൊരുക്കിയിരുന്ന ഗ്രോട്ടോയിലെ കല്ലുകളും എന്തിനേറെ കിടക്കവിരിവരെ മോഷ്ടാക്കൾ തട്ടിയെടുത്തു. ബംഗ്ലാവിലെ കൊത്തുപണികളും ചെത്തിയെടുത്ത് നശിപ്പിക്കപ്പെട്ട നിലയിലാണ്. ഹെഫ്നറിന്റെ ഗെയിമിംഗ് റൂം മാത്രമാണ് മോഷ്ടാക്കൾ വെറുതെ വിട്ടത്. ഇവിടെ സ്ഥാപിച്ചിരുന്ന പിൻബോൾ മെഷീനുകൾ അടക്കമുള്ള ഫിക്സ്ചറുകളുടെ വലിപ്പം മൂലമാണ് മോഷ്ടാക്കൾക്ക് അവ കൈക്കലാക്കാൻ സാധിക്കാഞ്ഞത്.

playboy-mansion

1927 ലാണ് ഗോഥിക് ശൈലിയിലുള്ള ബംഗ്ലാവ് നിർമിച്ചത്. 21,987 ചതുരശ്രയടി വിസ്തീർണത്തിലാണ് ബംഗ്ലാവിന്റെ നിർമ്മാണം. ആറു കിടപ്പുമുറികളും ആറു ബാത്ത്റൂമുകളുമുള്ള ബംഗ്ലാവിന്റെ ഉള്ളിലെ രാജകീയ സൗകര്യങ്ങൾ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. പ്രധാന ഹോളിലെ സീലിങ് 22 അടി ഉയരത്തിലാണ്. ജിം, ടെന്നീസ് കോർട്ട്, നാല് ഓഫീസ് മുറികൾ, അത്യാധുനിക സൗകര്യങ്ങളുള്ള വിശാലമായ അടുക്കള എന്നിവയ്ക്കുപുറമേ ഒരു വൈൻ നിലവറയും ബംഗ്ലാവിനുള്ളിൽ ഒരുക്കിയിരുന്നു. 

hugh-hufner-house

ബില്യണയറായ ഡാരെൻ മെട്രോപൗലസ് 732 കോടി രൂപയ്ക്കാണ് അഞ്ചര ഏക്കറിൽ സ്ഥിതി ചെയ്യുന്ന പ്ലേബോയ് ബംഗ്ലാവ് സ്വന്തമാക്കിയത്. ശോചനീയാവസ്ഥയിലുള്ള ബംഗ്ലാവ് പുതുക്കി പണിയാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ആകാശദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന വിശാലമായ പുൽത്തകിടി ഇപ്പോൾ കാർ പാർക്കിംഗ് ഏരിയയാണ്. പൂളും ഗ്രോട്ടോയും ബംഗ്ലാവിന്റെ മേൽക്കൂരയുമെല്ലാം പൂർണ്ണമായി പുതുക്കിപ്പണിയേണ്ട നിലയിലാണ്. ആഡംബരങ്ങളുടെ പേരിൽ പ്രശസ്തിനേടിയ ബംഗ്ലാവ് കൂടുതൽ മനോഹരമായി പുനർനിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് മെട്രോപൗലസ് പറയുന്നു.

mansion

English Summary- Play Boy Mansion After Hugh Hufners Death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA