ADVERTISEMENT

അമേരിക്കൻ ഗായികയും നടിയുമായ മിലി സൈറസ് ഒരു വർഷം മുൻപ് സ്വന്തമാക്കിയ ലൊസാഞ്ചലസിലെ വീട് അകത്തളത്തിലെ കാഴ്ചകൾക്കൊണ്ടാണ് വ്യത്യസ്തമാകുന്നത്. താരത്തെപ്പോലെ തന്നെ അടിമുടി സ്റ്റൈലിഷാണ് ഈ ബംഗ്ലാവ്. അമ്മയായ ടിഷ് സൈറസാണ് മിലിയുടെ ഇഷ്ടങ്ങൾക്ക് ഇണങ്ങുന്ന വിധം ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. മിലിയുടെ സ്റ്റൈലിന് ഇണങ്ങുന്ന വിധം വർണവൈവിധ്യം നിറഞ്ഞ മുറികളാണ് വീടിന്റെ ഹൈലൈറ്റ്. ഇതിൽ തന്നെ വിശ്രമമുറി വേറിട്ടുനിൽക്കുന്നു. കസേരകളിലും സീലിങ്ങിലും വോൾപേപ്പറിലും എന്തിനേറെ ബുക്ക്ഷെൽഫിൽ വരെ പല നിറങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

miley-cyrsu-house-kitchen

ആറ് കിടപ്പുമുറികളും ഏഴ് ബാത്ത് റൂമുകളുമാണ് വീട്ടിലുള്ളത്. 6800 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ഒരു അതിഥി വീട്ടിലേക്ക് എത്തുമ്പോൾ അവിടെയുള്ളവരുടെ വ്യക്തിത്വവും ഇഷ്ടങ്ങളും എല്ലാം വീട്ടിലെ ഓരോ കാര്യങ്ങളിലും പ്രതിഫലിക്കും. ഇതു മനസ്സിൽ കണ്ടാണ് മകൾക്ക് വേണ്ടി ഇൻറീരിയർ ചെയ്തത് എന്ന് ടിഷ് പറയുന്നു. 

miley-cyrsu-house-bed

പല ആകൃതിയിലും നിറങ്ങളിലുമുള്ള കസേരകളാണ് മറ്റൊരു ആകർഷണം. കറുപ്പും വെളുപ്പും ഇടകലർന്ന തരത്തിലുള്ള കസേരകളാണ് ഡൈനിങ് റൂമിലുള്ളത്. കടുവകളുടെ ചിത്രങ്ങളടക്കം വ്യത്യസ്തതരം ഡിസൈനുകൾ പ്രിന്റ് ചെയ്ത വാൾപേപ്പറുകളാണ് പല മുറികളിലും ഉപയോഗിച്ചിരിക്കുന്നത്.

miley-cyrus-house

വീടിന്റെ പ്രധാന ഭാഗത്തിന് പുറമേ ഒരു ഔട്ട്ഡോർ ഏരിയയും ഒരുക്കിയിട്ടുണ്ട്. എന്നാൽ വീടിന്റെ ഇന്റീരിയറിനു നേർവിപരീതമായി കറുത്ത നിറത്തിലാണ് ഔട്ട്ഡോർ ഏരിയയുടെ പെയിന്റിംഗ്. ഇവിടുത്തെ ജനാലകൾ അടക്കം കറുത്തനിറത്തിൽ ചെയ്തിരിക്കുന്നു. വിശാലമായ കസേരകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഹോം തിയറ്ററാണ് ഔട്ട്ഡോർ ഏരിയയിലെ പ്രധാന ആകർഷണം. 

miley-cyrus-pool

യൂട്ടയിലെ അമൻഗിരി റിസോർട്ട് സന്ദർശിച്ചതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇവ ഒരുക്കിയിരിക്കുന്നത്. താൻ സ്വപ്നം കാണുന്നതെല്ലാം അതേപടി യാഥാർഥ്യമാക്കിത്തരാറുള്ള അമ്മ വീടിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്ന് മിലി പറയുന്നു. 

English Summary- Singer Star Miley Cyrus House Designed By Mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com