ആഡംബര ബംഗ്ലാവ് വാങ്ങി അജയ് ദേവ്ഗൺ; അവസരം മുതലെടുത്ത് ലാഭിച്ചത് ലക്ഷങ്ങൾ

ajay-devgun-home
ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം
SHARE

കോവിഡ് മൂലം റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള മാന്ദ്യം മുതലെടുത്ത് പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടുകയാണ് ബോളിവുഡ് താരങ്ങൾ. അടുത്തിടെ അമിതാഭ് ബച്ചൻ മുംബൈ അന്ധേരിയിൽ 31 കോടി രൂപയ്ക്ക് പുതിയ വീട് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരവും നിർമ്മാതാവുമായ അജയ് ദേവ്ഗൺ മുംബൈയിലെ ജുഹുവിൽ പുതിയ വീട് സ്വന്തമാക്കിയ വാർത്തയാണ് പുറത്തുവരുന്നത്. കോടികൾ വിലമതിക്കുന്ന ആഡംബര ബംഗ്ലാവാണ് താരം വാങ്ങിയിരിക്കുന്നത്. 2020 ന്റെ അവസാനത്തോടെ വിൽപന നടപടികൾ പൂർത്തിയാക്കിയിരുന്നു. ബംഗ്ലാവ് നവീകരിക്കാനുള്ള ജോലികൾ ആരംഭിച്ചുകഴിഞ്ഞു.

kajol-house

5310 ചതുരശ്ര അടിയാണ് ബംഗ്ലാവിന്റെ വിസ്തീർണ്ണം. 70 കോടി വരെ വിലയിട്ടിരുന്ന ബംഗ്ലാവ് വാങ്ങുന്നതിനായി താരം കൃത്യമായി എത്ര രൂപ ചിലവിട്ടു എന്ന വിവരം പുറത്തുവിട്ടിട്ടില്ല. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടായ മാന്ദ്യം മൂലം ലക്ഷങ്ങൾ വിലയിൽ ഡിസ്കൗണ്ട് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

നിലവിൽ ജുഹുവിലെ ശക്തി എന്ന ബംഗ്ലാവിലാണ് അജയ് ദേവ്ഗണും ഭാര്യ കജോളും മക്കളായ നൈസയും യുഗും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഈ വീട് സ്ഥിതിചെയ്യുന്ന അതേ ലെയിനിലാണ് പുതിയ ബംഗ്ലാവുമുള്ളത്. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, അക്ഷയ് കുമാർ, ഹൃതിക് റോഷൻ തുടങ്ങിയ ബി-ടൗൺ താരങ്ങളും ഇതേ പ്രദേശത്ത് തന്നെയാണ് താമസിക്കുന്നത്.

English Summary- Ajay Devgun Buys New House in Mumbai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA