ADVERTISEMENT

എത്ര ആഡംബര സൗകര്യങ്ങളുള്ള വീടാണെങ്കിലും മുറ്റത്ത് ഒരു മൃതദേഹം കുഴിച്ചിട്ടിട്ടുണ്ട് എന്നറിഞ്ഞാൽ ആരുമൊന്നു പകച്ചു പോകും. ഇംഗ്ലണ്ടിലെ മിഡിൽടണിൽ വിൽപനക്കായി വച്ചിരിക്കുന്ന ഒരു വീടാണ് ഇപ്പോൾ ഇത്തരത്തിൽ വാർത്തകളിൽ ഇടം നേടുന്നത്. സോളർ പാനലുകളും ചൂടു നിയന്ത്രിക്കുന്നതിന് പരിസ്ഥിതിസൗഹൃദ മാർഗ്ഗങ്ങളും ഒക്കെ ഉൾപ്പെടുത്തിയിരിക്കുന്ന വീടിന് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി അസാധാരണമായ ഒരു പ്രത്യേകത കൂടിയുണ്ട്. ഒരു മൃതശരീരം അടക്കം ചെയ്തിരിക്കുന്ന ശവക്കല്ലറ അടക്കമാണ് വീട് പുതിയ ഉടമസ്ഥന് കൈമാറ്റം ചെയ്യപ്പെടുന്നത്. 1.29 കോടി രൂപയാണ് വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ഇതേ വീട്ടിൽ മുൻപ് താമസിച്ചിരുന്ന വ്യക്തിയെയാണ് വീടിന്റെ പിന്നിലായി അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹം ജനിച്ചതും ജീവിച്ചതും എല്ലാം ഈ വീട്ടിലായിരുന്നു. മരണശേഷം ഇതേ വീടിനു സമീപം അടക്കം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കുടുംബാംഗങ്ങൾ മുറ്റത്ത് തന്നെ കല്ലറ ഒരുക്കി. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം പൂർണമായും നിറവേറ്റുന്നതിനു വേണ്ടിയാണ് വീട് വിൽക്കാൻ തീരുമാനിച്ച ശേഷവും കല്ലറ നീക്കം ചെയ്യാതിരുന്നത് എന്ന് ഉടമസ്ഥർ പറയുന്നു.

home-cemetery-yard

വിൽക്കുന്നതിനായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശവക്കല്ലറയുടെ സാന്നിധ്യമൊഴിച്ചാൽ എന്തുകൊണ്ടും ഏറെ സൗകര്യങ്ങൾ നിറഞ്ഞ വീടാണ് ഇത്. മൂന്നു കിടപ്പുമുറികളും ഒരു ബാത്റൂമുമാണ് ഇവിടെയുള്ളത്. സ്വീകരണമുറി, വിശാലമായ അടുക്കള, ഡൈനിങ് ഏരിയ, ലിവിങ് ഏരിയ എന്നിവയാണ് മറ്റു സൗകര്യങ്ങൾ. ചില്ലു കൊണ്ട് മറച്ച മേൽക്കൂരയും ഭിത്തികളുമുള്ള ഒരു കൺസർവേറ്ററിയും വീടിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. 

home-cemetery-inside

ചൂടു പ്രസരിക്കുന്നതു തടയുന്നതിനായി രണ്ടു പാളികള്‍ ഉൾപ്പെടുത്തിയ ജനാലകളാണ് എല്ലാ മുറികളിലും നൽകിയിരിക്കുന്നത്. ഗ്യാസ് ബോയിലറും ലിവിങ് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്ന തടി ഉപയോഗിച്ചു കത്തിക്കാവുന്ന സ്റ്റൗവുമാണ് വീട്ടിലെ മറ്റ് സൗകര്യങ്ങൾ. വീടിനു മുൻഭാഗത്തായി കാർ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

English Summary- House with deadbody buried in Plot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com