29- ാം വയസ്സിൽ കോടികളുടെ യമണ്ടൻ വീട് സ്വന്തമാക്കി പ്രശസ്ത അഡൽറ്റ് സിനിമാതാരം! അമ്പരപ്പിക്കുന്ന ജീവിതം

HIGHLIGHTS
  • ഗ്ലാമർ ലോകത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ പഠനം ഉപേക്ഷിച്ചു ഈ മേഖലയിലെത്തി.
riley-reid-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

പ്രമുഖ അഡൽറ്റ് എന്റർടെയ്ൻമെന്റ് വെബ്സൈറ്റായ ഒൺലിഫാൻസിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് റൈലി റീഡ് എന്ന 29കാരി. ഫ്ലോറിഡയിലെ  ഒരു സാധാരണ കുടുംബത്തിലാണ് ആഷ്‌ലി മാത്യൂസ് (ശരിക്കുള്ള പേര്) ജനിച്ചത്. അധ്യാപിക ആകണമെന്ന ആഗ്രഹവുമായി കോളജിലെത്തിയെങ്കിലും ഗ്ലാമർ ലോകത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ പഠനം ഉപേക്ഷിച്ചു 19ാം വയസ്സിൽ പോൺ ഇൻഡസ്ട്രിയിലെത്തി. യൂറോപ്യൻ രാജ്യങ്ങളിൽ ഹോളിവുഡിന് സമാന്തരമായ ബിസിനസാണ് പോൺ എന്നോർക്കണം. കുറച്ചു വർഷങ്ങൾക്കുള്ളിൽ ശതകോടികളുടെ ആസ്‌തി റൈലിയുടെ സ്വന്തമായി.

riley-reid-house-pool

കലിഫോർണിയയിലെ പാസഡീനയിൽ താരം പുതിയതായി സ്വന്തമാക്കിയിരിക്കുന്ന വീട് ഒരു ആഡംബര റിസോർട്ടിന് സമാനമാണ്. 35 കോടി രൂപയാണ് ഈ മനോഹരസൗധം സ്വന്തമാക്കുന്നതിനായി റൈലി ചെലവിട്ടത്. കുന്നിനു മുകളിലായി സ്ഥിതിചെയ്യുന്ന വീട് മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടെ 2020 ൽ നിർമ്മിക്കപ്പെട്ട വീടാണ് റൈലി സ്വന്തമാക്കിയിരിക്കുന്നത്. തിരക്കുകളിൽനിന്നും അകന്ന് സ്വൈര്യജീവിതം ആസ്വദിക്കാവുന്ന വിധത്തിലാണ് വീടിന്റെ രൂപകൽപന. നാല് കിടപ്പുമുറികളും ആറ് ബാത്ത് റൂമുകളുമുള്ള വീട് പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന മൂന്നര ഏക്കർ എസ്റ്റേറ്റിലാണ് സ്ഥിതിചെയ്യുന്നത്.

riley-reid-home

കിടപ്പുമുറികൾ അടങ്ങിയ പ്രധാന കെട്ടിടത്തിന് പുറമേ ഒരു പൂൾ ഹൗസും എസ്റ്റേറ്റിന്റെ മറ്റൊരു ഭാഗത്തായി ഒരു ഗസ്റ്റ് ഹൗസും ഒരുക്കിയിട്ടുണ്ട്. വീടിന്റെയും ഗസ്റ്റ് ഹൗസിന്റെയും മുറ്റങ്ങൾ മനോഹരമായ പുൽത്തകിടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. സ്വീകരണമുറിയടക്കം വീടിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഗ്ലാസ് ഭിത്തികളും വലിയ ജനാലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വീടിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ ചുറ്റുമുള്ള മലയിടുക്കുകളുടെ ഭംഗി ആസ്വദിക്കുന്നതിനു വേണ്ടിയാണ് ഇത്.

riley-reid-court

സ്വീകരണമുറി, ഡൈനിങ് ഏരിയ, ലിവിങ് ഏരിയ എന്നിവ ഒറ്റ വലിയ ഹാളിലായാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഓപ്പൺ കിച്ചണിലെ സ്ലാബുകളിൽ മാർബിൾ പതിച്ചിരിക്കുന്നു. ലിവിങ് റും ഏരിയിൽ ഫയർ പ്ലേസ് ഒരുക്കിയിട്ടുണ്ട്. വിശാലമായ പൂളിനോട് ചേർന്നുള്ള പൂൾഹൗസിലും ഫയർ പ്ലേസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

riley-reid-kitchen

ലിവിങ് റൂം, കിടപ്പുമുറികൾ, ഓപ്പൺ കിച്ചൻ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് ഗസ്റ്റ് ഹൗസ്. പുറംകാഴ്ചകൾ ആസ്വദിക്കുന്നതിനായി എസ്റ്റേറ്റിന്റെ പലഭാഗത്തായി ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. 4,985 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. 

riley-reid-bed

അമേരിക്കൻ രാജ്യങ്ങളിൽ കോടികൾ ഒഴുകുന്ന മേഖലയാണ് അഡൽറ്റ് സിനിമാവ്യവസായം. ഹോളിവുഡ് സിനിമയ്ക്ക് സമാന്തരമായി അവാർഡ് നിശകൾ വരെയുണ്ട് അഡൽറ്റ് സിനിമാമേഖലയിൽ. 800 ലേറെ സിനിമകളിൽ അഭിനയിച്ച റൈലി ഈ മേഖലയിലെ മിക്ക അവാർഡുകളും നേടിയിട്ടുണ്ട് എന്നതാണ് മറ്റൊരു കൗതുകം. 

riley-reid-award

English Summary- PornStar Riley Reid Bought New House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA