8 കോടി രൂപ മുടക്കി 94 വയസ്സുള്ള ആമയെ വാങ്ങാമോ?; കൂടെ ഒരുഗ്രൻ വീട് ഫ്രീ!

HIGHLIGHTS
  • ലോകമഹായുദ്ധവും പല ചരിത്ര സംഭവങ്ങളും നടന്ന കാലത്ത് ജീവിച്ചതാണ് ഈ ആമ.
tortoise-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

'സോപ്പുമേടിച്ചാൽ ചീപ്പ് ഫ്രീ, മെഴുകുതിരി മേടിച്ചാൽ തീപ്പെട്ടി ഫ്രീ' തുടങ്ങിയ കച്ചവടക്കാരുടെ വിപണനതന്ത്രങ്ങൾ ഏവർക്കും സുപരിചമാണല്ലോ.. എന്നാൽ ഒട്ടും ചേർച്ചയില്ലാത്ത വിചിത്രമായ ഒരു വിപണനതന്ത്രമാണ് ഇംഗ്ലണ്ടിലെ പഴയ ഒരു വീടിന്റെ ഉടമസ്ഥർ സ്വീകരിച്ചത്. വീട്ടിലുള്ള 94 വയസ്സുള്ള ആമയെ വാങ്ങിയാൽ വീട് ഫ്രീ! പക്ഷേ ആമയുടെ വില 8 കോടി രൂപ (8.2 ലക്ഷം പൗണ്ട്)യാണെന്ന് മാത്രം!

ഇംഗ്ലണ്ടിലെ ബോക്സ് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന' ദ ഓൾഡ് ഡയറി' എന്ന  വീട്ടിലാണ് ഹെർക്കുലീസ് എന്ന ആമയുടെ വാസം. ലോകമഹായുദ്ധവും നാല് രാജാക്കന്മാരുടെ ഭരണകാലവും കണ്ട കക്ഷിയാണ് ഹെർക്കുലീസ്. 14 വർഷങ്ങൾക്കു മുൻപാണ് ഹെർക്കുലീസ് ഈ വീട്ടിൽ എത്തുന്നത്. ബോക്സ് ഗ്രാമത്തിന്റെ വളർച്ചയുടെ പല കാലഘട്ടങ്ങൾ കണ്ടുകഴിഞ്ഞ ഈ ആമ മുത്തശ്ശി ഗ്രാമത്തിലെ ഒരു കുഞ്ഞു സെലിബ്രിറ്റി കൂടിയാണ്.

tortoise-house-view

പഴമയുടെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന വീട്ടിലെ പ്രധാനസവിശേഷത ഹെർക്കുലീസിന്റെ സാന്നിധ്യം തന്നെയാണ്. മൂന്നു നിലകളിലായി 2600 ചതുരശ്രയടി വിസ്തീർണമാണുള്ളത്. ഏറ്റവും താഴത്തെ നിലയിൽ ടൈൽ വിരിച്ച വിശാലമായ ഹാളും അടുക്കളയുമാണ് ഉള്ളത്. ഭൂമിക്കടിയിൽ ഒരു നിലവറയുമുണ്ട്. രണ്ടാം നിലയിൽ ഡൈനിങ് റൂം, സ്വീകരണമുറി, ഫയർ പ്ലേസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

tortoise-house-inside

രണ്ട് വലിയ പൂന്തോട്ടങ്ങളാണ് വീടിന്റെ മറ്റൊരാകർഷണം. ഇവയിൽ ഒന്നാണ് ഹെർക്കുലീസിന്റെ വാസസ്ഥലം. തോട്ടത്തിൽ നിന്നും ലെറ്റ്യൂസും കുക്കുമ്പറും തക്കാളിയുമൊക്കെ കഴിച്ചാണ് ഹെർക്കുലീസ് ഓരോ ദിവസവും ചെലവിടുന്നത്. ഏതായാലും വ്യത്യസ്തമായ ഈ പരസ്യത്തിലൂടെ ശ്രദ്ധ നേടുകയാണ് ഹെർക്കുലീസും ഈ വീടും.

English Summary- Buy a Tortoise for 8 crore & House for Free; House News Around the World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA