ദ്വീപിലെ പത്തുനില കെട്ടിടത്തിന്റെ മുകളിലെ സ്വർഗം! കോടികളുടെ ബംഗ്ലാവ് സ്വന്തമാക്കി ടെന്നീസ് താരം

caroline-wozniacki
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ടെന്നീസിലെ മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന കരോളിൻ വോസ്നിയാക്കിയും അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായിരുന്ന ഭർത്താവ് ഡേവിഡ് ലീയും ഫ്ലോറിഡയിലെ ഫിഷർ ഐലൻഡിൽ സ്വന്തമാക്കിയ പുതിയ വീട് ആകാശത്ത് പണിതീർത്ത ഒരു കുഞ്ഞു സ്വർഗ്ഗം തന്നെയാണ്. 216 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മനോഹരമായ ദ്വീപിലെ 'പലാസോ ഡെൽ സോൾ' എന്ന ആഡംബര കെട്ടിടത്തിലാണ് ഈ സ്വർഗ്ഗം സ്ഥിതി ചെയ്യുന്നത്. പത്ത് നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലാണ് കായികതാരങ്ങളുടെ പുതിയ വീട് .

caroline-wozniacki-home-island

ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മറ്റൊരു വീട്ടിലായിരുന്നു കരോളിനും കുടുംബവും മുൻപ് താമസിച്ചിരുന്നത്. 118 കോടി രൂപയ്ക്ക് ആദ്യത്തെ അപ്പാർട്ട്മെന്റ് കൈമാറിയ ശേഷം ഏറ്റവും മുകൾനിലയിൽ കൂടുതൽ സൗകര്യങ്ങളുള്ള വീട് സ്വന്തമാക്കുകയായിരുന്നു. 136 കോടിയാണ് പുതിയ വീടിന് വിലയായി നൽകിയത്. 6644 ചതുരശ്രയടി വിസ്തീർണമുള്ള വിശാലമായ ആഡംബര വീട്ടിൽ നാല് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളുമാണ് ഉള്ളത്. ചെടികളും പുൽത്തകിടിയും കൊണ്ട് മനോഹരമായി ഒരുക്കിയ വലിയ ടെറസ്സും പ്രൈവറ്റ് സ്വിമ്മിംഗ് പൂളും ഔട്ട്ഡോർ കിച്ചണും ഇവിടെയുണ്ട്.  

caroline-wozniacki-home-balcony

വീട്ടിൽ ഇരുന്നുകൊണ്ട് ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. കരോളിനും ഡേവിഡിനും ഒരേപോലെ ഇഷ്ടമുള്ള സ്ഥലമായതിനാലാണ് വീട് വാങ്ങുന്നതിനായി ഫിഷർ ഐലൻഡ് തന്നെ തിരഞ്ഞെടുത്തത്. ഇന്നലെയാണ് ഇരുവർക്കും മകൾ ജനിച്ചത്. ഒലിവിയ എന്നാണ് മകളുടെ പേര്. മകൾ ജനിക്കുമ്പോഴേക്കും തങ്ങൾ സ്വപ്നംകണ്ട രീതിയിൽ വീട് ഒരുക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് പുതിയ വീട് വാങ്ങിയത് എന്ന് ഡേവിഡ് ലീ പറയുന്നു.

caroline-wozniacki-home-inside

ടെറസ് അപ്പാർട്ട്മെന്റിലുള്ള പ്രൈവറ്റ് പൂളിന് പുറമേ ഒരു കോമൺ പൂളും പലാസോ ഡെൽ സോളിലുണ്ട്. ഇതുകൂടാതെ ജിം, സിനിമ തിയറ്റർ, സലൂൺ, കുട്ടികൾക്കുള്ള പ്ലേ റൂം, പൂൾ ബാർ, താമസക്കാർക്ക് മാത്രമായുള്ള റസ്റ്റോറന്റ് എന്നിങ്ങനെ ഇവിടെ ഒരുക്കിയിരിക്കുന്ന ആഡംബര സൗകര്യങ്ങൾ നിരവധിയാണ്.

caroline-wozniacki-home-bed

English Summary-Caroline wozniacki buys fisher island penthouse

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA