ADVERTISEMENT

തന്റെ ഉടമസ്ഥതയിലുള്ള അവസാന വീടും വിൽപനയ്ക്കു വച്ചിരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ശതകോടീശ്വരനായ ഇലോൺ മസ്ക്. സാൻഫ്രാൻസിസ്കോ ബേ ഏരിയയിലുള്ള എസ്റ്റേറ്റും വീടുമാണ് സ്പേസ് എക്സ് സ്ഥാപകനും ടെസ്ല സിഇഒയുമായ മസ്ക് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ വീട് ഒഴികെ തന്റെ ഉടമസ്ഥതയിലുള്ള മറ്റെല്ലാ വീടുകളും വിറ്റതായി ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അവസാന വീടും വിൽക്കുകയാണെന്ന് പ്രഖ്യാപനമുണ്ടായത്.

പരിപാടികൾ നടത്താൻ വാടകയ്ക്ക് നൽകിവരുന്ന വീട് വലിയ ഒരു കുടുംബത്തിന് താമസിക്കാൻ അനുയോജ്യമാണ്. 2017 ൽ 237 കോടി രൂപ മുടക്കിയാണ് മസ്ക് ഈ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയത്. ബേസ്മെന്റിലെ കാർപാർക്കിംഗ് ഏരിയ അടക്കം നാലു നിലകളാണ് വീടിനുള്ളത്. എട്ടു കാറുകൾ ഒരേസമയം ഗ്യാരേജിൽ പാർക്ക് ചെയ്യാനാവും. ഇതിനു പുറമേ ഒരു വൈൻ നിലവറയും ബേസ്മെന്റിൽ ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ ബോൾ റൂം, ലൈബ്രറി, ബാർ, അടുക്കള, ബ്രേക്ക്ഫാസ്റ്റ് റൂം എന്നിവയാണ് ഉള്ളത്.

elon-old-home

ആറ് പ്രധാന കിടപ്പുമുറികൾക്കു പുറമേ സ്റ്റാഫുകൾക്കായി നാല് കിടപ്പുമുറികളും ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം രണ്ടാം നിലയിൽ സജ്ജീകരിച്ചിരിക്കുന്നു. വിശ്രമമുറിയും വലിയ രണ്ട് സ്റ്റോർ റൂമുകളുമാണ് മൂന്നാം നിലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുറ്റത്തെ മനോഹരമായ പൂന്തോട്ടത്തിൽ ഒരു സ്വിമ്മിംഗ് പൂളുമുണ്ട്. ഫെയ്സ്ബുക്ക്, ഗൂഗിൾ എന്നിവയുടെ ഹെഡ്ക്വാർട്ടേഴ്സുകൾ, സാൻഫ്രാൻസിസ്കോ അന്താരാഷ്ട്രവിമാനത്താവളം എന്നിവയെല്ലാം വീടിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണുള്ളത്. 

കഴിഞ്ഞവർഷം മേയിലും ഇതേ ബംഗ്ലാവ് വിൽക്കാൻ മസ്ക് പദ്ധതിയിട്ടിരുന്നു. 329 കോടി രൂപയാണ് അന്ന് ബംഗ്ലാവിന്റെ വിലയായി നിശ്ചയിച്ചിരുന്നത്. നിലവിൽ സൗത്ത് ടെക്സസിലെ ബോക ചികയിൽ സ്പെയ്സ് എക്സിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കാണ് മസ്ക് കഴിയുന്നത്.

elon-colonial-house

English summary- Elon Musk sold all his houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com