മറിയുന്നത് കോടികൾ! കോവിഡ് കാലത്ത് ആഡംബരവീടുകൾ വാങ്ങിയ ബോളിവുഡ് താരങ്ങൾ

bollywood-celebrity-homes
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബി-ടൗണിലെ പ്രിയ താരങ്ങളുടെ പുതുപുത്തൻ വീടുകളെ കുറിച്ചുള്ള വാർത്തകൾ എപ്പോഴും മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിങ് മുടങ്ങിയതും തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതുമൊന്നും ബോളിവുഡ് താരങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല. കാരണം നിരവധി മുൻനിര താരങ്ങളാണ് കോവിഡ് കാലത്തെ  റിയൽ എസ്റ്റേറ്റ് മാന്ദ്യം മുതലെടുത്ത് ആഡംബരവീടുകൾ വാങ്ങിക്കൂട്ടുന്നത്. സൂപ്പർതാരം അമിതാഭ് ബച്ചൻ അടക്കം 2021ൽ പുതിയ ആഡംബര സൗധങ്ങൾ സ്വന്തമാക്കിയ സെലിബ്രിറ്റികളുടെ പട്ടിക നീണ്ടതാണ്. അത്തരം ചില വീടുകളുടെ വിശേഷങ്ങൾ വായിക്കാം..

അമിതാഭ് ബച്ചൻ

big-b-family

മുംബൈ അന്ധേരി വെസ്റ്റിലുള്ള അറ്റ്ലാന്റിസ് കെട്ടിടത്തിലാണ് അമിതാഭ് ബച്ചന്റെ പുതിയ ആഡംബര അപ്പാർട്ട്മെന്റ്. 34 നിലകളുള്ള അറ്റ്ലാന്റിസ് കെട്ടിടത്തിലെ 27 -28 നിലകളിലായാണ് ബിഗ് ബിയുടെ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 5184 ചതുരശ്രഅടി വിസ്തീർണമുള്ള വീട് 31 കോടി രൂപയ്ക്കാണ് താരം സ്വന്തമാക്കിയത്. 2020 ഡിസംബറിൽ വില്പന നടന്നുവെങ്കിലും ഈ വർഷം ഏപ്രിലിലാണ് വീടിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. മുംബൈയിൽ അമിതാഭ് ബച്ചൻ സ്വന്തമാക്കുന്ന മൂന്നാമത്തെ വീടാണ് ഇത്.

അജയ് ദേവ്ഗൺ 

ajay-devgun-home

ബോളിവുഡ് താരവും നിർമ്മാതാവുമായ അജയ് ദേവ്ഗൺ മുംബൈയിലെ ജുഹുവിലാണ് പുതിയ വീട് സ്വന്തമാക്കിയത്. 5310 ചതുരശ്രഅടി വിസ്തീർണമുള്ള 60 കോടി വിലമതിക്കുന്ന ബംഗ്ലാവാണ് ഇത്. ഭാര്യയായ കജോളും കുടുംബവുമൊത്ത് നിലവിൽ താമസിക്കുന്ന ശക്തിയെന്ന ബംഗ്ലാവിന് അടുത്ത് തന്നെയാണ് പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 

അർജുൻ കപൂർ

arjun-kapoor-flat

നിർമ്മാതാവായ ബോണി കപൂറിന്റെ മകനും നടനുമായ അർജുൻ കപൂറാണ് ആഢംബര സൗധം സ്വന്തമാക്കിയ മറ്റൊരു ബോളിവുഡ് താരം. മുംബൈയിലെ ബാന്ദ്രയിലാണ് അർജുൻ കപൂറിന്റെ പുതിയ വീട്. ഗേൾഫ്രണ്ടും നടിയുമായ മലൈക അറോറയുടെ വീടിനടുത്തായാണ് അർജുൻ കപൂർ വീട് വാങ്ങിയിരിക്കുന്നത്. കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നാലു കിടപ്പുമുറികളുള്ള വീടിന്റെ വില 23 കോടി രൂപയാണ്. 

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

priyanka-jaquelin-home

പ്രശസ്ത നടി പ്രിയങ്ക ചോപ്ര മുൻപ് താമസിച്ചിരുന്ന മുംബൈയിലെ ജുഹുവിലുള്ള വീടാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സ്വന്തമാക്കിയത്. ഏഴു കോടി രൂപയാണ് ജാക്വലിൻ വിലയായി നൽകിയത്. ജൂഹുവിലെ കർമ്മയോഗ് എന്ന കെട്ടിടത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അഞ്ചു കിടപ്പുമുറികളണ് കടലിനഭിമുഖമായുള്ള ഈ വീട്ടിലുള്ളത്.

English summary- Bollywood celebrities who bought luxury home this year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA