ജയിംസ് ബോണ്ട് പിറന്ന ഇടം, ഇത് ചരിത്രമുറങ്ങുന്ന രാജകീയസൗധം; ഒരു വീടിന്റെ വില 59 കോടി രൂപ!

bond-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ചരിത്രം കണ്ടറിഞ്ഞു മനസ്സിലാക്കാൻ മാത്രമല്ല ചരിത്രത്തിനൊപ്പം ജീവിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് ലണ്ടനിലെ ഓൾഡ് വാർ ഓഫീസ് എന്ന രാജകീയ സൗധം. ജയിംസ് ബോണ്ട് എന്ന ലോകപ്രശസ്ത കഥാപാത്രത്തിന് ഇയാൻ ഫ്ലെമിങ് ജന്മം നൽകിയത് ഇവിടെ വച്ചാണ്. നിരവധി ജയിംസ് ബോണ്ട് ചലച്ചിത്രങ്ങളും ഇതേ കെട്ടിടത്തിലാണ് ചിത്രീകരിക്കപ്പെട്ടത്. 1906 ൽ നിർമ്മിക്കപ്പെട്ട കെട്ടിടത്തിൽ 85 ആഡംബര വീടുകളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

old-war-office

വിൻസ്റ്റൺ ചർച്ചിലിന്റെ ഭരണകാലത്ത് യുദ്ധകാര്യാലയമായിരുന്നു ഈ കെട്ടിടം. ഇതിനെല്ലാം പുറമെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയുടെ ബോംബ് പതിച്ച കഥയും കെട്ടിടത്തിന് പറയാനുണ്ട്. കെട്ടിടത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഗ്രേഡ് ടു വിഭാഗത്തിലാണ് വീടുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ഇടങ്ങൾക്ക് മാറ്റം വരുത്താതെ അതേപടി നിലനിർത്തിക്കൊണ്ടാണ് വീടുകളുടെ നിർമ്മാണം. അതായത് ഒരേ സമയം ആധുനിക സൗകര്യങ്ങളും പരമ്പരാഗത വാസ്തുവിദ്യയും ഇവിടെ കാണാനാവും.

james-bond-balcony

അഞ്ചു വർഷമെടുത്താണ് കെട്ടിടത്തിന്റെ നവീകരണം പൂർത്തിയാക്കിയത്. ഓരോ വീടിന്റെയും രൂപകൽപന വ്യത്യസ്തമാണ്. വിശാലമായ ലിവിങ് ഏരിയ, കിടപ്പുമുറികൾ, നഗരകാഴ്ചകൾ കാണാനാവുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ടെറസ്, ബാത് ടബ് അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ബാത്ത്റൂമുകൾ, ഇൻഡോർ പൂൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളാണ് വീടുകളിൽ ഉള്ളത്. രണ്ടു കിടപ്പുമുറികളുള്ള ഒരു വീടിന് 59 കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കിടപ്പുമുറികളുടെ എണ്ണത്തിന്റെയും സൗകര്യങ്ങളുടെയും അടിസ്ഥാനത്തിൽ വീടുകളുടെ വിലയും വർദ്ധിക്കും. ഡ്യൂപ്ലെക്സ്, ലാറ്ററൽ, പെന്റ്ഹൗസ് എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള വീടുകൾ ലഭ്യമാണ്.

james-bond-court

വീടുകൾക്കു പുറമെ റസ്റ്റോറന്റുകളും ബാറുകളും സ്പായും എല്ലാം ഇവിടെ ഒരുങ്ങുന്നുണ്ട്. 2022 ലാവും പുതുക്കിയ നിലയിൽ കെട്ടിടം വിപണിയിൽ എത്തുക. ബക്കിങ്ഹാം കൊട്ടാരം, ദ ഹോഴ്സ് ഗാർഡ്സ് ബിൽഡിങ് എന്നിവയും ഓൾഡ് വാർ ഓഫീസിന് സമീപത്തു തന്നെയാണ്.

English summary- James Bond House Listed for Sale; Veedu News Around the World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA