ADVERTISEMENT

കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് ജോലികൾ മാറിയതോടെ വീടിനുള്ളിൽതന്നെ ഇരിക്കുന്നതിന്റെ മടുപ്പിലാണ് പലരും. എന്നാൽ ഫെയ്സ്ബുക് സ്ഥാപകനായ മാർക്ക് സക്കർബർഗിന് അങ്ങനെയൊരു പ്രശ്നമില്ല. കാരണം അമേരിക്കയിൽ സാൻഫ്രാൻസിസ്കോ, പാലോ ആൾട്ടോ, ലേക് ടാഹോ, ഹവായ് എന്നിവിടങ്ങളിലായി പത്ത് വീടുകളാണ് സക്കർബർഗിനുള്ളത്.

carousel-home

1400 ഏക്കർ സ്ഥലമാണ് സക്കർബർഗ് അമേരിക്കയുടെ പലഭാഗങ്ങളിലായി സ്വന്തമാക്കിയിരിക്കുന്നത്. ആകെ 2379 കോടിയുടെ ഭൂസ്വത്താണ് ഉള്ളത്. 74 കോടി രൂപ മുടക്കി 2012 ലാണ് സക്കർബർഗ് സാൻഫ്രാൻസിസ്കോയിലെ വീട് വാങ്ങിയത്. അതിനുശേഷം നവീകരണത്തിനു മാത്രമായി 13 കോടിയിലധികം ചെലവിട്ടു. നിലവിൽ 7368 ചതുരശ്രയടിയാണ് ഈ ആഡംബര ബംഗ്ലാവിന്റെ വിസ്തീർണ്ണം. കുമ്മായവും ഇഷ്ടികയും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. നാലു നിലകളുള്ള വീട്ടിൽ കിടപ്പുമുറികൾ, ഓഫീസ് റൂം, മീഡിയ റൂം, വൈൻ റൂം, വെറ്റ് ബാർ എന്നിവയടക്കം ആകെ 23 മുറികളാണ് ഉള്ളത്. ഭൂകമ്പവും തീപിടുത്തവും ചെറുക്കാൻ സാധിക്കുന്ന വിധത്തിലാണ് വീട് നവീകരിച്ചിരിക്കുന്നത്. 

zuckerberg-palo-alto
പാലോ ആൾട്ടോ വീട്

കലിഫോർണിയയിലെ പാലോ ആൾട്ടോയിൽ അടുത്തടുത്തുള്ള 5 വീടുകളാണ് സക്കർബർഗ് വാങ്ങിയത്. സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ആയിരുന്നു ഇത്. ആകെ 377 കോടി രൂപയാണ് ഈ വീടുകൾക്കും ഒന്നര ഏക്കറിലധികം വരുന്ന സ്ഥലത്തിനുമായി സക്കർബർഗ് മുടക്കിയത്. ഇവയിലെ പ്രധാനവീട് 5617 ചതുരശ്രയടി വിസ്തീർണം ഉള്ളതാണ്. 5 കിടപ്പുമുറികളും 5 ബാത്ത്റൂമുകളുമുള്ള ഈ വീട് 2011 ൽ 52 കോടി രൂപയ്ക്കാണ് അദ്ദേഹം സ്വന്തമാക്കിയത്. പാലോ ആൾട്ടോയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വീടുകളിൽ ഒന്നാണ് ഇത്. 

zuckerberg-lake-tahoe
ലേക്ക് തഹോയിലെ വീട്

വീട് വാങ്ങിയശേഷം ഇതിലും സക്കർബർഗ് രൂപമാറ്റങ്ങൾ വരുത്തിയിരുന്നു. സോൾട് വാട്ടർ പൂൾ, ബാർബിക്യൂ ഏരിയ, സ്പാ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങൾ വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു ചുറ്റുമായി വാങ്ങിയ മറ്റു നാല് വീടുകൾ ഗസ്റ്റ് ഹൗസുകളായാണ് ഉപയോഗിക്കുന്നത്.

English summary-Mark Zuckerberg House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com