എന്തൊരു ദുരന്തം! 65000 ചതുരശ്രഅടിയിൽ ഈ രാജ്യത്തെ ഏറ്റവും വലിയ വീട്; പക്ഷേ അവസ്ഥ കണ്ടോ

HIGHLIGHTS
  • ബിസിനസ് തകർന്നു കടക്കെണിയിലായതോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയാണ് ഈ വീട്.
canada-abandoned-mansion
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വിശാലമായ രണ്ട് സ്വിമ്മിങ് പൂളുകൾ, ബോട്ട് സൂക്ഷിക്കാനായി പ്രത്യേക ഗ്യാരേജ്, മനോഹരമായ ചെറുവെള്ളച്ചാട്ടം.. കാനഡയിലെ ടെമിസ്കമിങ് തടാകത്തിന്റെ തീരത്തു തീർത്ത ആഡംബര കൊട്ടാരത്തിനുള്ളിലെ കാഴ്ചകളാണിത്. 65,000 ചതുരശ്ര അടിയിൽ തീർത്ത ഈ വമ്പൻ ബംഗ്ലാവ് കാനഡയിലെ തന്നെ ഏറ്റവും വലിയ വീടാണ്. എന്നാൽ ഇപ്പോൾ പണി പൂർത്തിയാകാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ് ഈ കൊട്ടാരം.

canada-abandoned-mansion-aerial

പീറ്റർ ഗ്രാൻഡ് എന്ന വ്യക്തിയാണ് ആഡംബര സൗധം പണികഴിപ്പിച്ചത്. ദ പീറ്റർ ഗ്രാൻഡ് മാൻഷൻ എന്നാണ് ബംഗ്ലാവ് അറിയപ്പെടുന്നതും. വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ ഇരിക്കെ 2008 ൽ ഉണ്ടായ സാമ്പത്തികമാന്ദ്യം നിർമാണത്തെ ബാധിക്കുകയായിരുന്നു. 2005ലാണ് ഗ്രാൻഡ് ഫോറസ്റ്റ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ പീറ്റർ ഗ്രാൻഡ് ബംഗ്ലാവിന്റെ നിർമ്മാണം ആരംഭിച്ചത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ബിസിനസ് തകർന്നതോടെ അദ്ദേഹം കടക്കെണിയിലായി. പിന്നീടിങ്ങോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ തന്നെ തുടരുകയാണ് ഈ വീട്. 2010 ൽ 185 കോടി രൂപയ്ക്ക് ആഡംബര കൊട്ടാരം വിപണിയിലെത്തിയിരുന്നു. എന്നാൽ നിലവിൽ വീടിന്റെ ഉടമസ്ഥർ ആരാണെന്നത് വ്യക്തമല്ല.

canada-abandoned-mansion-inside

43 ഏക്കർ സ്ഥലത്താണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പകുതി പൂർത്തിയായ വിധം എണ്ണിയാലൊടുങ്ങാത്തത്ര സൗകര്യങ്ങളാണ് ബംഗ്ലാവിനുള്ളിൽ പണിതീരാത്ത നിലയിലുള്ളത്. മനോഹരമായ കാഴ്ച സമ്മാനിക്കുന്ന വലിയ ജനാലകളും വൈൻഡിങ് സ്റ്റെയർകെയ്സും എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. കെട്ടിടത്തിനുള്ളിൽ നാശമാകാതെ ശേഷിക്കുന്ന ഫ്ലോർ ടൈലുകൾ, ഇലക്ട്രിക്കൽ വയറിങ്ങുകൾ, പാനലിങ്ങിനായി ഉപയോഗിച്ചിരിക്കുന്ന തടികൾ തുടങ്ങിയവ മാത്രം കണക്കിലെടുത്താൽ 13 കോടിയിൽപരം രൂപ വില മതിപ്പുണ്ട്. 

canada-mansion-stair

ഏതാനും സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് ഒഴിച്ചാൽ വീട് കൈമാറ്റം ചെയ്ത ശേഷവും കാര്യമായ നിർമാണ പ്രവർത്തനങ്ങൾ ഒന്നും ഇവിടെ നടത്തിയിട്ടില്ല. ആഡംബരത്തിന്റെ അവസാന വാക്കായിരുന്ന ഈ പടുകൂറ്റൻ ബംഗ്ലാവ് ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. വീട് ഉപയോഗിക്കാനാവുന്ന രൂപത്തിൽ എത്തിക്കണമെങ്കിൽ ചുരുങ്ങിയത് ഏഴ് കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

English Summary- Canda's Largest House Now abandoned; House News 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA