ADVERTISEMENT

പുതുതലമുറയിലെ ഏറ്റവും ആകർഷണീയമായ തൊഴിൽമേഖലകളിൽ ഒന്നാണ് ആർക്കിടെക്ചർ. വീടും കെട്ടിടങ്ങളും ഡിസൈൻ ചെയ്യുന്നതു മുതൽ വൻനഗരങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന അർബൻ പ്ലാനിങ് വരെ ആർക്കിടെക്ടിൻ്റെ കർമ്മമേഖലയിൽ ഉൾപ്പെടും. രൂപകൽപനാ പാടവവും ക്രിയാത്മകതയും സമ്മേളിക്കുന്നവർക്ക് ഇണങ്ങിയ തൊഴിൽമേഖല. അനന്ത സാധ്യതകളുടെ നീലാകാശമാണ് അവരെ കാത്തിരിക്കുന്നത്.

ആർക്കിടെക്ട് ആകാൻ ഏതു കോഴ്സിനാണ് ചേരേണ്ടത്, പുതിയ കാലഘട്ടത്തിൽ ആർക്കിടെക്ടിൻ്റെ തൊഴിൽ സാധ്യതകൾ എന്തെല്ലാമാണ് എന്നൊക്കെയുള്ള സംശയങ്ങൾ പലർക്കുമുണ്ട്. ആർക്കിടെക്ചർ പഠനവും ആർക്കിടെക്ടിന്റെ ജീവിതവും  പരിചയപ്പെടുത്തുന്ന വെബിനാർ ഈ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകും.  27 ഞായർ വൈകിട്ട് ആറ് മുതൽ എട്ട് വരെ സൂം ആപ്പിലാണ് വെബിനാർ.  വനിത വീട് മാസികയും സീഡ് ആർക്കിടെക്ചർ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാറിൽ ആർക്കിടെക്ചർ ബിരുദ പഠനത്തിനു വേണ്ട യോഗ്യതകൾ, മറ്റു പ്രഫഷനൽ കോഴ്‌സുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിആർക് കോഴ്സിന്റെ സവിശേഷതകൾ, നവ ആർക്കിടെക്ചർ ബിരുദധാരികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യത ഉറപ്പു നൽകുന്ന കോഴ്സുകളിൽ ഒന്നാണ് ആർക്കിടെക്ചർ.   പ്രൊഡക്ട് ഡിസൈൻ, ലാൻഡ്സ്കേപ് ഡിസൈൻ, പാരമെട്രിക് ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, തുടങ്ങി വിവിധ സ്പെഷലൈസേഷനുകളിൽ ഉപരി പഠന സാധ്യതയും ഇന്ത്യക്കകത്തും പുറത്തുമായി മികച്ച തൊഴിലവസരവും വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്.  

പ്ലസ്ടു കഴിഞ്ഞവർക്ക് നാറ്റ ടെസ്റ്റ് വിജയിച്ച്  ബി ആർക്കിന്  യോഗ്യത നേടാം. നാറ്റ പരീക്ഷയുടെ വിശദാംശങ്ങളും വെബിനാറിൽ ചർച്ച ചെയ്യും.

കൗൺസിൽ ഓഫ് ആർക്കിടെക്ചർ പ്രസിഡന്റ് ആർക്കിടെക്ട് ഹബീബ് ഖാൻ, മുതിർന്ന വനിതാ ആർക്കിടെക്ട് ലതാ ജയ്ഗോപാൽ എന്നിവർ ചർച്ച നയിക്കും. സീഡ് അക്കാദമിക് മേധാവി  ആർക്കിടെക്ട് രാജശേഖരൻ സി. മേനോൻ മോഡറേറ്ററാകും. സൂം പ്ലാറ്റ്ഫോമിലാണ് വെബിനാർ. പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്

English summary: Vanitha Veedu Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com