ബ്രഹ്മാണ്ഡം! ലോകത്തെ ഉയരമേറിയ ഹോട്ടൽ ഷാങ്ഹായിയിൽ തുറന്നു

j-hotel-shanghai
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

120 ാം നിലയിലെ റസ്റ്ററന്റിൽ മേഘങ്ങൾക്ക് തൊട്ടരികെ ഇരുന്ന് ആഹാരം കഴിക്കുന്നതിന്റെ ഹരം എന്തെന്ന് അറിയാൻ ചൈനയിലെ ഷാങ്ഹായ് വിളിക്കുന്നു. ലോകത്തെ ഏറ്റവും ഉയരമുള്ള ആഡംബര ഹോട്ടലായ ജെ ഹോട്ടൽ ലോകത്തെ രണ്ടാമത്തെ ഉയരമേറിയ കെട്ടിടമായ ഷാങ്ഹായ് ടവറിൽ (ഉയരം 642 മീറ്റർ) പ്രവർത്തനം ആരംഭിച്ചു.

ദിനം മുഴുവൻ വ്യക്തിഗത ബട്ലർ സേവനമടക്കം വാഗ്ദാനം ചെയ്യുന്ന ഹോട്ടൽ നല്ല കനമുള്ള കീശയുള്ള അതിഥികളെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാരണം പ്രവർത്തനം തുടങ്ങാൻ വൈകിയെങ്കിലും ജെ ഹോട്ടൽ അതിഥികളെ സ്വീകരിച്ചു തുടങ്ങി. സെക്കൻഡിൽ 18 മീറ്റർ ഉയരം പിന്നിടുന്ന ലിഫ്റ്റുകളിൽ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് ഹോട്ടലിൽ ഇഷ്ടമുള്ള നിലകളിൽ എത്താം.

j-hotel-view

ഏഴു റസ്റ്ററന്റുകൾ, ബാറുകൾ,സ്പാ തുടങ്ങി മുൻനിര ഹോട്ടലുകൾ നൽകുന്ന എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. 84 ാം നിലയിൽ നീന്തൽക്കുളവും ഒരുക്കിയിരിക്കുന്നു.

ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് ഹോട്ടലിൽ ഒരു രാത്രി ചെലവിടുന്നതിന് 450 ഡോളർ നിരക്കിൽ (33000 രൂപ) സ്‌പെഷൽ എക്സ്പീരിയൻസ് ഓഫർ നൽകുന്നുണ്ടെങ്കിലും ഹോട്ടലിലെ 34 സ്വീറ്റുകൾക്ക് ഏറെ പണം മുടക്കേണ്ടി വരും. ഉദ്‌ഘാടന ദിനത്തിലെ ഏകരാത്രി വാസത്തിന് 10,332 ഡോളർ (ഏഴര ലക്ഷം രൂപ) ആയിരുന്നു ചെലവ്.

English Summary- Tallest Hotel Opened in Shanghai Tower

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA